
.news-body p a {width: auto;float: none;}
ഇസ്ലാമാബാദ്: തകർന്നു കിടന്ന ഹിന്ദു ക്ഷേത്രം പുനരുദ്ധാരണം ചെയ്യാൻ ലക്ഷങ്ങൾ രൂപ അനുവദിച്ച് പാകിസ്ഥാൻ. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ 64 വർഷമായി പ്രവർത്തനരഹിതമായി കിടക്കുന്ന ക്ഷേത്രത്തിന്റെ പുനർനിർമ്മാണമാണ് ആരംഭിച്ചിരിക്കുന്നത്. പാകിസ്ഥാനിലെ ന്യൂനപക്ഷ ആരാധനാലയങ്ങളുടെ മേൽനോട്ടം വഹിക്കുന്ന ഇവാക്യൂ ട്രസ്റ്റ് പ്രോപ്പർട്ടി ബോർഡിന്റെ (ഇടിപിബി) കീഴിലാണ് ഈ ക്ഷേത്രം ഉള്ളത്.
പഞ്ചാബിലെ രവി നദിയുടെ പടിഞ്ഞാറൻ തീരത്തുള്ള നരോവാളിലെ സഫർവാളിലെ ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനാണ് പണം അനുവദിച്ചത്. 1960ലാണ് ഈ ക്ഷേത്രം പ്രവർത്തനരഹിതമായത്. നിലവിൽ നരോവൽ ജില്ലയിൽ ഒരു ഹിന്ദു ക്ഷേത്രവുമില്ല. ഇവിടെയുള്ള ഹിന്ദുക്കൾ അവരുടെ മതപരമായ ആചാരങ്ങൾ വീട്ടിലോ സിയാൽ കോട്ടിലെയും ലാഹോറിലെയും ക്ഷേത്രങ്ങളിലോ ആണ് നടത്താറുള്ളത്. ബാവേലി സാഹിബ് ക്ഷേത്രത്തിന്റെ മേലുള്ള ഇടിപിബിയുടെ നിയന്ത്രണമാണ് അത് അടച്ചുപൂട്ടാൻ കാരണമായതെന്ന് പാക് ധർമ്മസ്ഥാൻ കമ്മിറ്റി മുൻ പ്രസിഡന്റ് രത്തൻ ലാൽ ആര്യ ആരോപിക്കുന്നു.
നരോവാളി 1,453ലധികം വരുന്ന ഹിന്ദുക്കൾ ഉണ്ട്. ഇന്ത്യ- പാക് വിഭജനത്തിന് മുൻപ് നരോവൽ ജില്ലയിൽ 45 ഹിന്ദു ക്ഷേത്രങ്ങൾ ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ ഈ നശിക്കുകയായിരുന്നു. കഴിഞ്ഞ 20 വർഷമായി ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിനായി പാക് ധർമ്മസ്ഥാൻ കമ്മിറ്റി വാദിക്കുന്നുവെന്നും രത്തൻ ലാൽ ആര്യ പറഞ്ഞു. അതിര് ഭിത്തിയ്ക്ക് പ്രധാന്യം നൽകി കൊണ്ട് ഇടിപിബിയാണ് ക്ഷേത്രം നിർമ്മിക്കുന്നത്. നിർമാണം പൂർത്തിയായാൽ ക്ഷേത്രം പാക് ധർമ്മസ്ഥാൻ കമ്മിറ്റിക്ക് കെെമാറും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ബാവോലി സാഹിബ് ക്ഷേത്രത്തിന്റെ പുനരുദ്ധാരണം ഹിന്ദുസമൂഹത്തിന്റെ ദീർഘകാല ആവശ്യമായിരുന്നുവെന്നും പാക് ധർമ്മസ്ഥാൻ കമ്മിറ്റി പ്രസിഡന്റ് സാവൻ ചന്ദ് പറഞ്ഞു. പാകിസ്ഥാനിലെ ഏറ്റവും വലിയ ന്യൂനപക്ഷ സമുദായമാണ് ഹിന്ദുക്കൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 75 ലക്ഷം ഹിന്ദുക്കൾ പാകിസ്ഥാനിൽ താമസിക്കുന്നുണ്ട്. എന്നാൽ സമുദായത്തിന്റെ കണക്കനുസരിച്ച് 90 ലക്ഷം ഹിന്ദുക്കൾ രാജ്യത്ത് താമസിക്കുന്നുണ്ട്. പാകിസ്ഥാനിലെ ഹിന്ദുക്കൾ ഭൂരിഭാഗവും സിന്ധ് പ്രവിശ്യയിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.