ട്രിച്ചി: സിംഗപ്പൂരിൽ നിന്ന് ട്രിച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ വനിതാ യാത്രക്കാരിയിൽ നിന്ന് പേസ്റ്റ് രൂപത്തിലുള്ള 55 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസിന്റെ എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
വ്യാഴാഴ്ച രാത്രി എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സിംഗപ്പൂരിൽ നിന്ന് വിമാനത്താവളത്തിലെത്തിയ യാത്രക്കാരെ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നുവെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. ഒരു സ്ത്രീയുടെ സ്വഭാവത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധയിൽ ആണ് യുവതി ധരിച്ചിരുന്ന ഷോർട്ട്സിനുള്ളിൽ സ്വർണ്ണപ്പൊടി കലക്കിയ രണ്ട് പേസ്റ്റ് പാക്കറ്റുകൾ തുന്നിച്ചേർത്ത നിലയിൽ കണ്ടെത്തിയത്. പേസ്റ്റിൽ നിന്ന് ഉദ്യോഗസ്ഥർ സ്വർണം പുറത്തെടുത്തു.
55.07 ലക്ഷം രൂപ വിലമതിക്കുന്ന 909.5 ഗ്രാം ഭാരമുള്ള 24 കാരറ്റ് സ്വർണം കസ്റ്റംസ് അധികൃതർ കണ്ടെടുത്തു. യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]