

കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നവരാത്രി ആഘോഷം; വിദ്യാരംഭം ഒക്ടോബർ 24ന് രാവിലെ 10 മണിക്ക്
സ്വന്തം ലേഖകൻ
കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ നവരാത്രി ആഘോഷങ്ങളുടെ
ഭാഗമായുള്ള വിദ്യാരംഭം 24ന് രാവിലെ10ന് നടക്കും. നൃത്ത സംഗീത ,വാദ്യ കലകളിൽ മാസം 100 രൂപ മാത്രം ഫീസിൽ വിദഗ്ദ അദ്ധ്യാപകർ നയിക്കുന്ന ക്ലാസുകൾ ഗുരുദക്ഷിണയോടെ ആരംഭക്കുമെന്ന് ചെയർമാൻ എബ്രഹാം ഇട്ടിച്ചെറിയ, എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ എന്നിവർ അറിയിച്ചു.
സരസ്വതി മണ്ഡപത്തിൽ ആദ്യാക്ഷരം കുറിക്കാനും സൗകര്യമുണ്ട്. 22ന് വൈകിട്ട് 4ന്
പൂജവെപ്പ്. , 23ന് ഉച്ചമുതൽ കുട്ടികളുടെ കലാപരിപാടികൾ, സംഗീത നൃത്ത ആരാധന, 24ന് രാവിലെ 9ന് ശ്രീലതാ ശ്രീകുമാറിന്റെ സംഗീതാരാധന, തുടർന്ന് വിദ്യാരംഭം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group