
രാജസ്ഥാനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസും ബിജെപിയും .കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർഥി പട്ടികയിൽ മുഖ്യമന്ത്രി അശോക് ഗലോട്ടും,സച്ചിൻ പൈലറ്റും.അഭ്യൂഹങ്ങൾക്കിടെ ബിജെപിയുടെ രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്തര രാജെയക്ക് ഇടം ലഭിച്ചു. അതേസമയം മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് തർക്കങ്ങൾക്ക് പിന്നാലെ കോൺഗ്രസിനെ കടന്നാക്രമിച്ച് അഖിലേഷ് യാദവും രംഗത്തെത്തി.
ദിവസങ്ങൾ നീണ്ട മാരത്തോൺ ചർച്ചകൾക്ക് ഒടുവിലാണ് ആദ്യഘട്ട പട്ടികയിൽ കോൺഗ്രസ് 33 സ്ഥാനാർത്ഥികളെയും , രണ്ടാം ഘട്ട പട്ടികയിൽ ബിജെപി 83 സ്ഥാനാർത്ഥികളെയും പ്രഖ്യാപിച്ചത്.മുഖ്യമന്ത്രി അശോക് ഗെലോട്ട്, സച്ചിന് പൈലറ്റ്,പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്താശ്ര, സ്പീക്കർ സി പി ജോഷി കോൺഗ്രസിനായി കളത്തിലിറങ്ങും.ഗെലോട്ട് സർദാർപുരയിലും പൈലറ്റ് ടോങ്കിൽ നിന്നും വീണ്ടും ജനവിധി തേടും. ഗെലോട്ട് പക്ഷത്തിനൊപ്പമുള്ള നേതാക്കൾക്കും സീറ്റ് ലഭിച്ചു.പൈലറ്റ് പക്ഷത്തിനൊപ്പമുള്ള നാല് നേതാക്കൾ ടിക്കറ്റ് നേടി.ഗെലോട്ട് പക്ഷത്തെ ചില നേതാക്കൾ മത്സരിക്കുന്നതിൽ ദേശീയ നേതൃത്വത്തിന് താല്പ്പര്യമില്ലെന്ന തർക്കമാണ് പ്രഖ്യാപനം വൈകാനിടയാക്കിയത്. എന്നാൽ പട്ടിക വൈകിയത്, തന്ത്രത്തിന്റ ഭാഗമാണെന്ന് കെ സി വേണുഗോപാൽ പ്രതികരിച്ചു.
അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിജെപി പ്രഖ്യാപിച്ച പട്ടികയിൽ മുൻ മുഖ്യമന്ത്രി വസുന്ധര രാജെ സീറ്റുറപ്പിച്ചു. ജലാർപഠാൻ മണ്ഡലം തന്നെയാണ് ഇക്കുറിയും വസുന്ധരയുടെ തട്ടകം.വസുന്ധര രാജയുടെ ഒരു ഡസനോളം നേതാക്കളെ രണ്ടാംഘട്ട പട്ടികയിൽ പരിഗണിച്ചിട്ടുണ്ട്.
കേന്ദ്ര മന്ത്രിമാർക്കും എംപിമാർക്കും സീറ്റ് നൽകിയ ആദ്യഘട്ട പട്ടികയിൽ വസുന്ധരയെ തഴഞ്ഞത് പ്രതിഷേധങ്ങൾക്കും പൊട്ടിത്തെറിക്കും ഇടയാക്കിയിരുന്നു. അതേസമയം ,മധ്യപ്രദേശിലെ സീറ്റ് തർക്കത്തിൽ സമാജ്മാദി പാർട്ടിയുമായുള്ള ഭിന്നത ഗൗരവത്തിൽ കാണുന്നുവെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു
ജാതി സെൻസസ് വിവരങ്ങൾ കോൺഗ്രസ് ഭരണകാലത്ത് പുറത്തു വിട്ടിരുന്നില്ലെന്നും , കോൺഗ്രസ് നിലപാട് അത്ഭുതപ്പെടുത്തുന്നു എന്നുമായിരുന്നു അഖിലേഷ് യാദവിന്റെ പരിഹാസം.
Story Highlights: BJP, Congress releases list of candidates for Rajasthan polls
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]