
പത്തനംതിട്ട: പത്തനംതിട്ടയിൽ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. പത്തനംതിട്ട റാന്നി പോസ്റ്റ് ഓഫീസിന് എതിര്‍വശത്തുള്ള കെട്ടിടത്തിൽ നിന്നാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്. സംഭവത്തില്‍ അസം സ്വദേശിയായ ഗണേശിന് ഗുരുതരമായി പരിക്കേറ്റു. കെട്ടിടത്തിന്റെ ജനല്‍ ചില്ലുകള്‍ ഉള്‍പ്പെടെ തകര്‍ന്നു.
കെട്ടിടത്തിൽ നിന്ന് ഉഗ്ര ശബ്ദം കേട്ടതായി നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരം അറിയിക്കുകയായിരുന്നു. എന്താണ് സംഭവമെന്ന് ആദ്യം വ്യക്തമായിരുന്നില്ല. തുടര്‍ന്നാണ് പൊലീസും ഫയര്‍ഫോഴ്സുമെത്തി പരിശോധന നടത്തിയത്. തുടര്‍ന്ന് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണെന്ന് വ്യക്തമായി. പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് മാറ്റി,പൊട്ടിത്തെറിയെ തുടര്‍ന്ന് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ജനല്‍ ചില്ലുകളും മറ്റും താഴത്തേക്ക് തെറിച്ചുവീണു. റോഡിലേക്കും തെറിച്ചുവീണു.
5ാം ക്ലാസുകാരിയെ ബലാത്സംഗത്തിനിരയാക്കി, നഗ്ന ചിത്രങ്ങൾ പകർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി, 2 പേർ അറസ്റ്റിൽ
താത്കാലിക ‘വെടിനിർത്തൽ’ പ്രഖ്യാപിച്ച് പിവി അൻവർ; ‘സഖാക്കളോട് ക്ഷമ ചോദിക്കുന്നു, പരസ്യ പ്രസ്താവന നിർത്തുന്നു’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]