
.news-body p a {width: auto;float: none;} കൊച്ചി: പിതാവിന്റെ അവസാന യാത്ര അയപ്പും ചതിയിലൂടെയാണെന്ന് വിമർശിച്ച് അന്തരിച്ച മുതിർന്ന സിപിഎം നേതാവ് എം എം ലോറൻസിന്റെ മകൾ. പൊതുദർശനത്തിനുശേഷം ലോറൻസിന്റെ മൃതദേഹം എറണാകുളം മെഡിക്കൽകോളജിന് കൈമാറുമെന്ന അറിയിപ്പിനെതിരെ പ്രതികരിക്കുകയായിരുന്നു മകൾ ആശ ലോറൻസ്.
ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. മരണശേഷം മൃതദേഹം മെഡിക്കൽകോളേജിന് കൈമാറണമെന്ന് പിതാവ് എവിടെയും പറഞ്ഞിട്ടില്ലെന്ന് മകൾ വ്യക്തമാക്കി.
ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റുമെന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തതെന്നും ആശ പ്രതികരിച്ചു. പാർട്ടിക്കുവേണ്ടി ജീവിതം മാറ്റിവച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതിയാണെന്നും ലോറൻസ് മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നുവെന്നും മകൾ കുറിച്ചു.
ആശ ലോറൻസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അവസാന യാത്ര അയപ്പും ചതിയിലൂടെ അപ്പൻ ഒരിക്കലും പറഞ്ഞിട്ടില്ല അപ്പനെ മെഡിക്കൽ കോളേജിന് ദാനം കൊടുക്കുവാൻ അപ്പന്റെ അപ്പൻ അപ്പനെക്കാൾ വലിയ നിരിശ്വവാദി ആയിരുന്നു അദ്ദേഹത്തെ അടക്കിയത് കലൂർ പൊറ്റകുഴി പള്ളി സിമിത്തേരിയിൽ എല്ലാ വിധ കൃസ്ത്രീയ ആചാരങ്ങളുടെയും അകമ്പടിയോടെ ആയിരുന്നു ഞങ്ങൾ നാല് മക്കളുടെ വിവാഹം പള്ളിയിൽ വച്ച് എല്ലാത്തിനും അപ്പൻ പങ്കെടുത്തിട്ടുമുണ്ട് പേരകുട്ടികൾടെ മാമ്മോദീസയ്ക്ക് അപ്പൻ പങ്കെടുത്തുണ്ട് അമ്മയെ യാത്രയാക്കിയതും പള്ളിയിൽ ആരോയോ ബോധിപ്പിക്കാൻ ആണ് ഇപ്പഴത്തെ നാടകം മെഡിക്കൽകോളേജിന് വിട്ട് കൊടുക്കൽ കമ്യൂണിസ്റ്റുകാരുടെ ചതി അവസാനവും അപ്പൻ 2021 ൽ ആശുപത്രിയിൽ ആയപ്പോൾ പരിചരിച്ചിരുന്ന ആൾ എന്നും ബൈബിൾ വായിച്ച് കൃസ്ത്യൻ രീതിയിൽ സ്തുതി കൊടുത്ത് ചുംബിക്കുമായിരുന്നു അപ്പൻ എതിർത്തില്ല എന്ന് മാത്രമല്ല “നിൻ്റെ വിശ്വാസം നടത്തിക്കോളു ” എന്നാണ് പറഞ്ഞത് സങ്കീർത്തനം 91 വായിച്ചു കൊടുക്കുമായിരുന്നു മുത്തമകൾ സുജ ദുബായിൽ നിന്ന് എന്നും വിളിച്ച് ബൈബിൾ വചനങ്ങൾ വായിച്ച് കേൾപ്പിക്കുമായിരുന്നു അപ്പൻ ഒരിക്കലും ഈശ്വര വിശ്വാസത്തെ എതിർത്തിട്ടില്ല അതേ സമയം പരിഹസിച്ചിട്ടുണ്ട് അത് ദൈവം എന്തേ മനുഷ്യർക്ക് പട്ടിണി കൊടുക്കുന്നു എന്ന കാഴ്ചപ്പാടിൽ മതങ്ങളെ , ഈശ്വര വിശ്വാസത്തെ, ഈശ്വര വിശ്വാസികളെ അകറ്റുന്നത് ഭാരതത്തിൽ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റും എന്ന് കേന്ദ്ര കമ്മറ്റിയിൽ അപ്പൻ പറഞ്ഞപ്പോൾ സഖാക്കൾ ഒറ്റപ്പെടുത്തുകയാണ് ചെയ്തത് സിപികെഎം അപ്പനെയും ഞങ്ങളെയും ചതിക്കുകയാണ് മൂത്തമകൻ പാർട്ടി മെംബർ പാർട്ടി അടിമ ആണ് ഒരു കമ്യൂണിസ്റ്റ് കൃസ്ത്യൻ ആചാര പ്രകാരം അവസാന യാത്രയാക്കായി പോകുന്നത് സിപികെഎമ്മിന് സഹിക്കുന്നില്ല അപ്പൻ ഹിന്ദുവായിരുന്നു എങ്കിൽ പയ്യാമ്പലം ബീച്ചോ തിരുനാവായായിലോ വല്യ ചുടുകാട്ടിലോ അഗ്നിക്ക് കൊടുക്കുമായിരുന്നു അപ്പൻ കൃസ്ത്യാനി ആയി പോയി അപ്പൻ്റെ സർട്ടിഫിക്കറ്റിൽ ക്രിസ്റ്റ്യൻ ലാറ്റിൻ കത്തോലിക്ക് എന്നാണ് അല്ലാതെ ജാതി ഇല്ല മതം ഇല്ല എന്നല്ല ലോകജനത അറിയുക കമ്മ്യൂണിസ്റ്റ് ചതി പാർട്ടിക്ക് വേണ്ടി ജീവിതം മാറ്റി വച്ച ഒരു സഖാവിനോട് അവസാനമായി ചെയ്യാവുന്ന കൊടും ചതി കൊടും ക്രൂരത അപ്പൻ മാമോദീസ സ്വീകരിച്ച കുഞ്ഞായിരുന്നു പള്ളിയിൽ വച്ച് വിവാഹം കഴിച്ച കമ്മ്യൂണിസ്റ്റായിരുന്നു മനുഷ്യരുടെ ദുസ്ഥിതി കണ്ടാണ് ദൈവത്തെ സംശയിച്ചത് ഞങ്ങളോട് പറഞ്ഞിട്ടുള്ളത് ഈശ്വര വിശ്വാസികൾ ആണെങ്കിൽ അതനുസരിച്ച് ജീവിക്കുക എന്നാണ് മൂത്ത മകൻ്റെ പാർട്ടി അടിമത്തം സ്വന്തം അപ്പനെ പാർട്ടി ചതിക്കുന്നതിന് കൂട്ട് നിൽക്കാൻ പ്രേരിപ്പിക്കുന്നു കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12ന് എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലായിരുന്നു ലോറൻസിന്റെ അന്ത്യം. ദീർഘനാളായി കിടപ്പിലായിരുന്നു.
ജൂലായ് 28നാണ് ന്യൂമോണിയ കടുത്തതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.മെഡിക്കൽ ട്രസ്റ്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ എട്ടിന് മകൻ അഡ്വക്കേറ്റ് അബിയുടെ കടവന്ത്രയിലെ വീട്ടിൽ കൊണ്ടുവരും.ഒമ്പ്ത് മണിക്ക് സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസായ കലൂർ ലെനിൻ സെന്ററിലും പത്ത് മുതൽ വൈകിട്ട് നാല് വരെ എറണാകുളം ടൗൺ ഹാളിലും പൊതുദർശനത്തിനുവയ്ക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]