
.news-body p a {width: auto;float: none;}
കൊളംബോ: ശ്രീലങ്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനതാ വിമുക്തി പെരമുന നേതാവ് അനുര കുമാര ദിസനായകെ വിജയത്തിലേക്ക്. ഇതുവരെ എണ്ണിയതിൽ 57 ശതമാനം വോട്ടുകൾ അദ്ദേഹം നേടിയെന്നാണ് റിപ്പോർട്ട്. നിലവിലെ പ്രസിഡന്റ് റെനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്താണ്.
പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസയും ബഹുദൂരം പിന്നിലാണ്. ഈ തിരഞ്ഞെടുപ്പിൽ 38 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
22 ഇലക്ട്റൽ ഡിസ്ട്രിക്ടുകളിൽ ഏഴിലെയും തപാൽ വോട്ടിംഗിൽ അനുര കുമാര ദിസനായകെ 56 ശതമാനം വോട്ടുകളാണ് നേടിയത്. ഒടുവിൽ റിപ്പോർട്ട് കിട്ടുമ്പോൾ തുടന്നുള്ള വോട്ടെണ്ണലിലും അനുര കുമാര ദിസനായകെ വ്യക്തമായ ലീഡ് തുടരുകയാണ്. ഇന്നലെ നടന്ന തിരഞ്ഞെടുപ്പിൽ 75 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ദിസനായകെ മുന്നിലെത്തുമെന്നും റെനിൽ വിക്രമസിംഗെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നായിരുന്നു സർവേഫലങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കടുത്ത സാമ്പത്തിക പ്രതിസന്ധിയും തുടർന്നുണ്ടായ കലാപത്തിനും പിന്നാലെ മുൻപ്രസിഡന്റ് ഗോതബയ രാജപക്സ രാജിവച്ചതിനെത്തുടർന്നാണ് റനിൽ വിക്രമസിംഗെ അധികാരമേറ്റത്.