
തിരുവനന്തപുരം : സർക്കാർ വാഹനങ്ങൾക്ക് ഇനി മുതൽ പുത്തൻ നമ്പർ സീരിസിലേക്ക് മാറാൻ തീരുമാനമായിരിക്കുകയാണ്. മന്ത്രിമാരുടെ വാഹനങ്ങളും സർക്കാരിൻ്റെ ഉടമസ്ഥതയിലുളള എല്ലാ വാഹനങ്ങളും പഴയതടക്കം ഇനി പുതിയ രജിസ്ട്രേഷൻ സീരിസിലേക്ക് മാറാനാണ് തീരുമാനമെടുത്തിരിക്കുന്നത്. പുതിയ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുവാനും പഴയതിൽ നിന്ന് മാറ്റാനും വാഹനം നേരിട്ട് ഹാജരാക്കാതെ ഓൺലൈനിലൂടെ അപേക്ഷിച്ചാൽ മതിയാകും.കെ.എല്‍. 90 സീരിസിൽ എ മുതല്‍ ഡി വരെയുള്ള വിഭാഗങ്ങളാണ് പുതിയതായി നിലവിൽ വരുന്നത്. സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് നൽകിയിരിക്കുന്നത് എ സീരിസിലായിരിക്കും. കെ.എല്‍.-90-ബി കേന്ദ്രസര്‍ക്കാരിനും സി സീരിസ് തദ്ദേശസ്ഥാപനങ്ങള്ക്കുമായിട്ട് നല്‍കാനാണ് ഉത്തരവായിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]