
ന്യൂഡല്‍ഹി: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് സുപ്രീംകോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
പുതിയ വോട്ടര്‍മാര്‍ക്ക് അപേക്ഷിക്കാനുള്ള ആറ്, ആറ് ബി ഫോമുകളില്‍ മാറ്റം വരുത്തും. നിലവില്‍ ആളുകള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ആധാര്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്.എന്നാല്‍ വോട്ടര്‍മാരുടെ രജിസ്ട്രേഷന് ചട്ടപ്രകാരം ആധാര്‍ നിര്‍ബന്ധമില്ല. ഇതേതുടര്‍ന്നാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സത്യവാങ്മൂലത്തിലൂടെ വ്യക്തത വരുത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]