
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നെങ്കിലും ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലോ എന്നുകരുതി എന്റെ അണ്ഡം ശീതീകരിച്ച് വച്ചിട്ടുണ്ടെന്ന് നടി കനി കുസൃതി പറഞ്ഞു. ഇനി ഏതെങ്കിലും കാരണത്താൽ കുഞ്ഞുങ്ങൾ ഉണ്ടാകാത്ത ദമ്പതികൾക്ക് വേണമെങ്കിൽ അത് നൽകാൻ തയ്യാറാണെന്നും നടി പറഞ്ഞു.
‘ബയോളജിക്കലി ഒരു കുട്ടി വേണമെന്ന് എനിക്ക് ഇതുവരെ തോന്നിയിട്ടില്ല. ഫിനാൻഷ്യലിയും മെന്റലിയും ബെറ്ററായി ഇരിക്കുകയാണെങ്കിൽ, മാനസികമായി ഞാൻ ഓക്കെ ആണെന്ന് തോന്നിയാൽ ചിലപ്പോൾ ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചേക്കാം. ആനന്ദ് എന്ന സുഹൃത്തിന്റേത് അല്ലാതെ മറ്റൊരാളുടെ കുഞ്ഞിനെ വളർത്താൻ എനിക്ക് തോന്നിയിട്ടില്ല. കുഞ്ഞുങ്ങളെ വളർത്തുകയാണെങ്കിൽ സിംഗിൾ മദറായിട്ടെ പോകൂ. ചിലപ്പോൾ എനിക്ക് അച്ഛന്മാരെ സഹിക്കാൻ പറ്റില്ല. പിള്ളാരുടെ മുന്നിൽ അച്ഛനും അമ്മയും വഴക്കിടുന്ന പരിപാടിയ്ക്കൊന്നും താല്പര്യവുമില്ല. എന്തായാലും അണ്ഡം ഞാൻ ശീതീകരിച്ച് സൂക്ഷിച്ചിട്ടുണ്ട്. എപ്പോഴെങ്കിലും വളർത്താൻ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയാലോ എന്ന് കരുതിയാണിങ്ങനെ ചെയ്തത്. ഇനി സുഹൃത്തുക്കൾക്കോ മറ്റോ ഡോണേറ്റ് ചെയ്യണമെങ്കിൽ അതിനും തയ്യാറാണ്. ഏതെങ്കിലും കാരണത്താൽ ഗർഭിണി ആകാൻ പറ്റാത്തവർക്ക് താൽപര്യമുണ്ടെങ്കിൽ അതിനും തയ്യാറാണെന്ന് കനി കുസൃതി പറഞ്ഞു.
വണ്ടർവാൾ മീഡിയ എന്ന യുട്യൂബ് ചാനലിനോടാണ് മികച്ച നടിക്കുള്ള കേരള ചലച്ചിത്ര പുരസ്കാരം ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ നേടിയ നടിയുടെ പ്രതികരണം.