
കൽപറ്റ : കൽപറ്റ നേതി ഫിലിം സൊസൈറ്റി നാളെയും മറ്റന്നാളും എൻഎംഡിസി ഹാളിൽ വൈകിട്ട് 5.30ന് രാജ്യാന്തര ചലച്ചിത്ര പ്രദർശനം നടത്തും. രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുക. പലസ്തീൻ സംവിധായിക മായ് മസ്രിയുടെ 3000 നൈറ്റ്സ് നാളെയും 2021ൽ അക്കാദമി, ഓസ്കർ അവാർഡുകൾ ലഭിച്ച അമേരിക്കൻ സംവിധായിക സിയോൺ ഹെഡറിന്റെ കോഡ മറ്റന്നാളും പ്രദർശിപ്പിക്കും.