
ന്യൂഡൽഹി: കോൺഗ്രസ് നേതൃത്വത്തിൽ പുതിയ സർക്കാരുണ്ടായാൽ രാജ്യത്ത് ജാതി സെൻസസ് നടപ്പാക്കുമെന്ന് രാഹുൽ ഗാന്ധി എംപി. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ ഉറപ്പ് നൽകിയത്. സെൻസസ് നടത്താതെ വനിതാ സംവരണം അസാധ്യമാണ്. ഇതറിയാവുന്നതു കൊണ്ടാണ് കേന്ദ്ര സർക്കാർ വനിതാ ബില്ല് പെട്ടെന്ന് പാസാക്കിയത്. ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള സർക്കാരിൻറെ തന്ത്രമാണിത്. സംവരണം നടപ്പാക്കണമെങ്കിൽ സെൻസസും മണ്ഡല പുനർനിർണയവും നടത്തണമെന്നും രാഹുൽ ഗാന്ധി.
യുപിഎ ഭരണ കാലത്ത് വനിത സംവരണം നടപ്പാക്കാനാകാത്തതിൽ കുറ്റബോധമുണ്ടെന്ന് രാഹുൽഗാന്ധി പറഞ്ഞു.വനിത സംവരണം ഇപ്പോൾ നടപ്പാക്കാൻ ആകില്ല എന്ന് രാജ്യത്തെ സ്ത്രീകൾ മനസ്സിലാക്കണം .ഇന്ത്യയിലെ സ്ത്രീകളെ ബി ജെ പി വില കുറച്ച് കാണരുത്. ബിജെപിയുടെ ഉദ്ദേശ്യം എന്തെന്ന് അവർക്കറിയാം.ജാതി സെൻസസ് എത്രയും പെട്ടെന്ന് നടത്തണം. കോൺഗ്രസ് അധികാരത്തിൽ വരുമ്പോൾ ജാതി സെൻസസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]