
കൊച്ചി∙ 2014ൽ അതുവരെ കണ്ടിരുന്ന പാർലമെന്റിൽ നിന്ന് വ്യത്യസ്തമായ ഒരു പാർലമെന്റാണ് കണ്ടതെന്ന് പ്രതിപക്ഷ ഉപനേതാവും അസം പിസിസി പ്രസിഡന്റുമായ ഗൗരവ് ഗൊഗോയ് എംപി. വാജ്പേയി, ഗുജ്റാൾ, നരസിംഹ റാവു, മൻമോഹൻ സിങ് എന്നിവരുടെ കാലത്തു നിന്നും വ്യത്യസ്തമാണ്
യുടെയും
യുടെയും ഭരണകാലം.
മത്സരാത്മകവും ദാർഡ്യവുമുള്ളപ്പോൾ തന്നെ സർക്കാർ പ്രതികാരേച്ഛയോടെയും പെരുമാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. ൽ സംസാരിക്കുകയായിരുന്നു അദ്ദഹം.
ജനാധിപത്യത്തില് എല്ലാവരെയും കേൾക്കുകയും എല്ലാവർക്കും അവസരമുണ്ടാവുകയും വേണം. അങ്ങനെയല്ലാതെ വന്നാൽ അവിടെ തുല്യത ഉണ്ടാവില്ല.
അത് സമൂഹത്തിലും മാധ്യമങ്ങളിലും എല്ലായിടത്തുമുണ്ടാകുന്ന മാറ്റങ്ങൾ വലുതാണ്. അതുകൊണ്ടാണ് പാർലമെന്റിൽ ചർച്ചയുണ്ടാകണമെന്ന് പ്രതിപക്ഷം നിർബന്ധം പിടിക്കുന്നത്.
പഹൽഗാം ആണെങ്കിലും ഓപ്പറേഷൻ സിന്ദൂർ ആണെങ്കിലും ജനങ്ങൾക്ക് ഓരോ വിഷയത്തിന്റെയും എല്ലാ ഭാഗങ്ങളും അറിയാൻ പറ്റുന്നുവെന്നും ഗോഗോയ് പറഞ്ഞു.
തിരഞ്ഞെടുപ്പ് പരിഷ്കരണത്തെക്കുറിച്ചോ തിരഞ്ഞെടുപ്പ് കമ്മിഷനെപ്പോലെയുള്ള ഭരണഘടനാ സംവിധാനങ്ങളുടെ പങ്കിനെക്കുറിച്ചോ എസ്ഐആറിനെക്കുറിച്ചോ ചർച്ചയോ സംവാദങ്ങളോ ഉണ്ടായില്ല. ഇന്ത്യയിൽ ഒരു പൗരന്റെയെങ്കിലും വോട്ടവകാശം നിഷേധിക്കപ്പെട്ടാൽ അത് ഭരണഘടനാ സംവിധാനത്തിനു നേരെയുള്ള ആക്രമണമായാണ് ഞങ്ങൾ കണക്കാക്കുന്നത്.
അതുകൊണ്ടാണ് പാർലമെന്റിൽ ശബ്ദമുയർത്തുന്നത്. പാർലമെന്റിനു പുറത്ത് ശബ്ദങ്ങളുയരാൻ വേണ്ടി പാർലമെന്റിനുള്ളിൽ ഞങ്ങൾ ശബ്ദമുയർത്തേണ്ടത് അത്യാവശ്യമാണ്.
ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ടുചെയ്യുകയും ഇപ്പോൾ വോട്ടവകാശം നഷ്ടമാകുകയും ചെയ്തവർക്കുവേണ്ടിയാണ് ബിഹാറിൽ രാഹുൽ ഗാന്ധി തെരുവിൽ സമരം ചെയ്തത്. രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല മാധ്യമങ്ങളും സ്വതന്ത്ര മാധ്യമപ്രവർത്തകരും ഇപ്പോൾ ബിഹാറിലേക്കു പോകുന്നു.
മന്ത്രിമാർ ജയിലിൽ കിടന്നാൽ രാജി വയ്ക്കണം എന്ന പുതിയ ബിൽ തിരഞ്ഞെടുപ്പു കമ്മിഷനുമായി ബന്ധപ്പെട്ട
വിഷയത്തിൽ നിന്ന് ശ്രദ്ധ മാറ്റാൻ മാത്രമുദ്ദേശിച്ചുള്ളതാണ്. ജനങ്ങളുടെ പ്രതിനിധിസഭയായ പാർലമെന്റിന് കൂടുതൽ അധികാരം വേണമെന്നാണ് എന്റെ അഭിപ്രായം.
പ്രധാനമന്ത്രിയും നിയമമന്ത്രിയും പ്രതിപക്ഷ നേതാവും ചേർന്ന സമിതിക്ക് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ തിരഞ്ഞെടുക്കാൻ അധികാരമുണ്ടെങ്കിൽ എന്തുകൊണ്ട് ഒരു പാർലമെന്ററി സമിതിക്ക് ആ തിരഞ്ഞെടുപ്പ് കമ്മിഷണറുടെയും പ്രധാന ഏജൻസികളുടെയും മേധാവികളുടെ പ്രവൃത്തികളെ നിരീക്ഷിക്കാൻ അനുമതി നൽകിക്കൂടാ. സിബിഐ, ഐടി, ഇ.ഡി.
തുടങ്ങിയ സർക്കാർ ഏജൻസികളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫിസ്, തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവയുൾപ്പെടെയുള്ള പ്രധാന സംവിധാനങ്ങളുടെ പ്രവൃത്തികൾ നിരീക്ഷിക്കാൻ പാർലമെന്റിന്റെ ശക്തമായ സമിതികൾക്ക് അധികാരമുണ്ടാകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ഗൗരവ് ഗൊഗോയ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]