
കൊച്ചി: താരസംഘടനയിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ ആഭ്യന്തര അന്വേഷണത്തിന് അഞ്ചംഗ സമിതി രൂപീകരിച്ച് അമ്മ സംഘടന. 60 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനും എക്സിക്യൂട്ടീവിൽ തീരുമാനമായി.
അടൂർ ഗോപാലകൃഷ്ണനേയും യേശുദാസിനേയും അപകീർത്തിപ്പെടുത്തിയ നടൻ വിനായകന്റെ പ്രവർത്തികളിൽ സംഘടന പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു. താര സംഘടനയായ അമ്മയുടെ എക്സിക്യുട്ടീവ് യോഗം ഇന്നലെ 11 മണിക്കാണ് കൊച്ചിയിൽ ചേര്‍ന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ യോഗമാണ് അമ്മ ഓഫീസിൽ 11 മണിക്ക് ആരംഭിച്ചത്.
സമീപകാല വിവാദങ്ങളെത്തുടർന്ന് നിറംമങ്ങിയ സംഘടനയുടെ പ്രതാപം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങളായിരുന്നു യോഗത്തിലെ പ്രധാന അജണ്ട. ഓണവുമായി ബന്ധപ്പെട്ട് പരിപാടി സംഘടിപ്പിക്കാൻ സംഘടനയിൽ ആലോചനയുണ്ട്.
കുക്കു പരമേശ്വരനുമായി ബന്ധപ്പെട്ട മെമ്മറി കാർഡ് വിവാദവും സംഘടനയിലെ വിഭാഗീയതയും ഇന്നലെ യോഗത്തിൽ ചർച്ചയായിരുന്നു.
വിവാദങ്ങളെത്തുടർന്ന് സംഘടന വിട്ടുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന ആവശ്യവും സംഘടനയിൽ ശക്തമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]