
മുംബൈ: ബോളിവുഡ് ഗാനരചയിതാവ് ജാവേദ് അക്തർ, നടിയും ഇപ്പോൾ മാണ്ഡിയിൽ നിന്നുള്ള ബിജെപി എംപിയുമായ കങ്കണ റണൗടിനെതിരെ എതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകി. ശനിയാഴ്ച കങ്കണ കോടതിയിൽ ഹാജരാകേണ്ടിയിരുന്നെങ്കിലും അവർ ഹാജരായില്ല. തുടർന്നാണ് ജാവേദ് അക്തറിന്റെ അഭിഭാഷകൻ ജയ് ഭരദ്വാജ് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയത്.
നേരത്തെ കങ്കണ റണൗട്ട് കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് സ്ഥിരമായ ഇളവ് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നീട് ബോംബെ ഹൈക്കോടതിയില്‍ നടി പോയെങ്കിലും സെഷന് കോടതി ഉത്തരവ് ശരിവയ്ക്കുകയാണ് ഉണ്ടായത്. തുടര്‍ന്നും എംപിയായ നടി ഹാജറാകാത്തതാണ് ജാവേദ് അക്തര്‍ ചോദ്യം ചെയ്തതും ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടതും.
“കങ്കണയുടെ അപേക്ഷ കോടതികള്‍ നിരസിച്ചിട്ടും, അവരോട് ആവശ്യപ്പെട്ട വിവിധ തീയതികളിൽ ഈ കോടതിയിൽ ഹാജരാകാതിരിക്കുകയും ഒഴിവ് കഴിവുകള്‍ പറയുകയുമാണ്. കൂടാതെ 2021 മാർച്ച് 1 ന് അവൾക്കെതിരെ ജാമ്യം ലഭിക്കാവുന്ന വാറന്റും പുറപ്പെടുവിച്ചിട്ടുണ്ടെന്ന്. പ്രതി കോടതി നടപടികൾ വൈകിപ്പിക്കാൻ വീണ്ടും വീണ്ടും മനപ്പൂര്‍വ്വം ശ്രമിക്കുകയാണ്. പ്രതിയെ കോടതിയില്‍ എത്തിക്കാന്‍ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയല്ലാതെ മറ്റ് മാർഗമില്ല”. ” ജാവേദ് അക്തറിന്റെ അഭിഭാഷകൻ ജയ് ഭരദ്വാജ് കോടതിയില്‍ ചൂണ്ടിക്കാട്ടി.
എന്നാൽ തല്ക്കാലം അപേക്ഷ പരിഗണിക്കുന്നില്ലെന്നും. ഒരിക്കല്‍ കൂടി ഹാജരാകാൻ കങ്കണയോട് നിർദേശിക്കുകയുമാണ് കോടതി ചെയ്തത്. അതേസമയം, 2024 സെപ്തംബർ 9 ന് നടക്കുന്ന അടുത്ത വാദം കേള്‍ക്കലില്‍ നടി ഹാജറാകും എന്നാണ് നടിയുടെ അഭിഭാഷകന് കോടതിക്ക് ഉറപ്പ് നൽകിയത്.
2016 മാർച്ചിൽ ഹൃഥ്വിക് റോഷന് കങ്കണ പ്രശ്നം തീര്‍ക്കാന്‍ ജാവേദ് അക്തര്‍ ഒരു കൂടികാഴ്ച നടത്തിയെന്നും അന്ന് തന്നോട് മാപ്പ് പറയാന്‍ പറഞ്ഞുവെന്നും കങ്കണ 2021 ല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ജാവേദ് അക്തര്‍ കേസ് കൊടുത്തത്. ഇതേ കോടതിയില്‍ കങ്കണ ജാവേദ് അക്തറിനെതിരെയും കേസ് നല്‍കിയെങ്കിലും അത് കോടതി തള്ളിയിരുന്നു.
Last Updated Jul 21, 2024, 7:06 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]