
തൃശ്ശൂർ: തൃശ്ശൂരിലെ നന്തിപുരത്ത് മിന്നൽ ചുഴലി. വരന്തരപ്പള്ളി പഞ്ചായത്തിലെ പത്തൊമ്പതാം വാർഡ് ഉൾപ്പെടുന്ന തെക്കേ നന്തിപുരത്താണ് ഇന്ന് രാവിലെ ചുഴലി കൊടുങ്കാറ്റ് ഉണ്ടായത്. എറിയക്കാട് ഗിരീഷിന്റെ മുന്നൂറിലധികം കുലച്ച ഏത്ത വാഴകൾ ഒടിഞ്ഞുവീണു. നിരവധി വീടുകളിൽ ജാതി മരങ്ങൾ കടപുഴകി. വൻമരങ്ങളും കടപുഴകി വീണു
പുതുക്കാട് പഞ്ചായത്തിലെ കുണ്ടുകടവ് പ്രദേശത്തും ചുഴലി കൊടുങ്കാറ്റ് വീശി. മരം വീണ് 6 വീടുകൾക്ക് ഭാഗിക നാശം ഉണ്ടായി. കോറ്റുകുളം സുരേഷിന്റെ കാറിനു മുകളിലേക്ക് മരം വീണു. ഭാഗികമായി കേടുപാടുകൾ സംഭവിച്ചു.
തോട്ടത്തിൽ മോഹനൻ എന്നയാളുടെ വീടിന്റെ ഷീറ്റിട്ട ടെറസ് പറന്നു പോയി. വൈദ്യുതി ലൈനുകളും വ്യാപകമായി നശിച്ചു. പുതുക്കാട് എംഎൽഎ കെ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി.
Last Updated Jul 21, 2024, 1:44 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]