സംസ്ഥാന ബജറ്റിന്മേലുള്ള പൊതുചർച്ച നിയമസഭയിൽ ഇന്ന് ആരംഭിക്കും. ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള സർക്കാർ സ്വകാര്യ നിക്ഷേപ നയം, വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി ഇളവ് തുടങ്ങിയ വിഷയങ്ങൾ സഭയിൽ ചർച്ചയാകും.
ഈ തീരുമാനങ്ങൾക്കെതിരെ പ്രതിപക്ഷം ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് വർധിച്ചുവരുന്ന പകർച്ചവ്യാധികളെ പ്രതിരോധിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്നാരോപിച്ച് അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകിയേക്കും.
കൂടാതെ, ഇന്ദിരാ ഗ്യാരൻ്റി, അതിവേഗ റെയിൽ കോറിഡോർ തുടങ്ങിയ വിഷയങ്ങൾ ചോദ്യോത്തര വേളയിൽ ഉന്നയിക്കാനാണ് തീരുമാനം. ബജറ്റിലെ വീര്യം കുറഞ്ഞ മദ്യം സംബന്ധിച്ച പ്രഖ്യാപനം ഭരണപക്ഷത്തിന് പുറത്തും മുന്നണിക്കുള്ളിലും വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഈ വിഷയങ്ങളിൽ സഭയിൽ വലിയ വാദപ്രതിവാദങ്ങൾക്കാണ് സാധ്യതയുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

