

ആവർത്തിച്ച് കാറിന്റെ ഡോറിലെ സാഹസിക യാത്ര ; രണ്ടാഴ്ചക്കിടെ അഞ്ചാമത്തെ സംഭവം; അന്വേഷണമാരംഭിച്ച് പോലീസ്
കൊച്ചി – ധനുഷ്കോടി ദേശീയപാതയില്‍ വീണ്ടും കാറില്‍ യുവാക്കളുടെ സാഹസിക യാത്ര. ഗ്യാപ് റോഡില്‍ പെരിയ കനാല്‍ ഭാഗത്താണ് തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിലെത്തിയ യുവാക്കള്‍ സാഹസിക പ്രകടനം നടത്തിയത്.
ഇന്ന് രാവിലെ അപകടകരമായ രീതിയില്‍ വാഹനമോടിക്കുന്നത് നാട്ടുകാർ ചിത്രീകരിച്ചുതുടങ്ങിയതോടെ ഇവർ അഭ്യാസം അവസാനിപ്പിക്കുകയായിരുന്നു.
രണ്ടാഴ്ചക്കിടെ ഗ്യാപ് റോഡില്‍ അഞ്ചാമത്തെ സംഭവമാണിത്. സാഹസിക പ്രകടനങ്ങള്‍ക്കെതിരെ ഗ്യാപ് റോഡില്‍ മോട്ടോർ വാഹന വകുപ്പ് പരിശോധന തുടരുന്നതിനിടെയാണ് ഈ രീതിയില്‍ അഭ്യാസ പ്രകടനം. അതിനിടെ, മാട്ടുപ്പെട്ടി – മൂന്നാർ റോഡില്‍ കഴിഞ്ഞ ദിവസം കുട്ടികളുള്‍പ്പെടെ കാറിന്റെ ഡോറിലിരുന്ന് യാത്ര ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. കേരള, കർണാടക രജിസ്ട്രേഷനുകളിലുളള കാറുകളിലെത്തിയവരാണ് ഇങ്ങനെ യാത്ര ചെയ്തത്. കാറുകളുടെ നമ്ബർ കേന്ദ്രീകരിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |