
മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് ഉത്തര ഉണ്ണി. നടിയും നർത്തകിയുമായ ഊർമിള ഉണ്ണിയുടെ ഏക മകളാണ് ഉത്തര. കഴിഞ്ഞ വർഷമാണ് ഉത്തരയ്ക്ക് പെൺകുഞ്ഞ് ജനിച്ചത്. ധീമഹീ നിതേഷ് നായർ എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞുണ്ടായ ശേഷം ഉത്തരാ ഉണ്ണി നൃത്തരംഗത്ത് സജീവമായി മാറി.
പ്രസവം കഴിഞ്ഞപ്പോൾ ഏതൊരു സ്ത്രീയെയും പോലെ തന്നെ പെട്ടെന്നാണ് ഉത്തരയ്ക്കും ഭാരം കൂടിയത്.
ഗർഭിണിയായിരിക്കെ 76 കിലോ വരെ എത്തി. പ്രസവത്തിന് ശേഷം ഉണ്ടായ വണ്ണം കുറയ്ക്കാൻ ഉത്തര ജിമ്മിൽ തന്നെ പോവുകയായിരുന്നു.
മകൾക്ക് അഞ്ച് മാസം പ്രായമുള്ളപ്പോഴാണ് വണ്ണം കൂടിയതിന്റെ ബുദ്ധിമുട്ടുകൾ ശ്രദ്ധിച്ച് തുടങ്ങിയതെന്ന് ഉത്തര പറയുന്നു. ജിം ട്രെയിനർ ജിത്തുവിന്റെ സഹായത്തടെയാണ് ഉത്തര ഭാരം കുറയ്ക്കുന്നത്. 76 കിലോ ഭാരം ഉണ്ടായിരുന്ന ഉത്തര ശരീരഭാരം 61 കിലോയായി കുറിച്ചിരിക്കുന്നു. മൊത്തം 15 കിലോയാണ് ഭാരം ഉത്തര കുറച്ചത്.
ഭാരം കുറച്ചത് എങ്ങനെ എന്നതിനെ പറ്റിയുള്ള പോസ്റ്റ് ഉത്തര ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ഡയറ്റ് നോക്കിയിരുന്ന സമയത്ത് പ്രോട്ടീൻ ലഭിക്കുന്നതിനായി എന്തൊക്കെ ഭക്ഷണങ്ങളാണ് കഴിച്ചിരുന്നതെന്നും ഉത്തര സ്റ്റോറിയിൽ ഇൻസ്റ്റഗ്രാം സോറിയിൽ പറയുന്നു.
2021ലായിരുന്നു ഉത്തരയും നിതേഷ് നായരും തമ്മിലുള്ള വിവാഹം. ഭരതനാട്യം നർത്തകിയായ ഉത്തര ‘വവ്വാൽ പശങ്ക’ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ലെനിൻ രാജേന്ദ്രൻ ചിത്രം ‘ഇടവപ്പാതി’ ആയിരുന്നു ഉത്തരയുടെ ആദ്യമലയാള ചിത്രം. നിരവധി പരസ്യ ചിത്രങ്ങളിലും ഉത്തര അഭിനയിച്ചിട്ടുണ്ട്.
Last Updated Jun 21, 2024, 3:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]