
മഞ്ഞുമൂടിയ പർവതങ്ങൾ എല്ലാവർക്കും ഇഷ്ടമാണ്. പക്ഷേ, ആ ഇഷ്ടം അവിടെ സ്ഥിരതാമസമാക്കാൻ ആയിരിക്കില്ല. പകരം അവധിക്കാലത്തേക്ക് മാത്രം ഉള്ളതായിരിക്കും. എന്നാൽ, ബംഗളൂരുവിൽ നിന്നുള്ള ഒരു യുവാവ് ലഡാക്കിലെ പർവ്വതങ്ങളിൽ സ്ഥിരതാമസമാക്കാൻ ഉപേക്ഷിച്ചത് ഒരു എംഎൻസിയിലെ തൻ്റെ ഏഴു വർഷത്തെ ജോലിയാണ്. 36 -കാരനായ ഇദ്ദേഹം ഇപ്പോൾ താമസിക്കുന്നത് ലഡാക്കിലെ ലിക്കിർ എന്ന വിദൂര ഗ്രാമത്തിൽ ആണ്. കൂട്ടിനുള്ളതാകട്ടെ തൻറെ ക്യാമറയും.
മണി കൺട്രോൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, അയാൻ ബിശ്വാസ് എന്ന ടെക്കിയാണ് ഈ വേറിട്ട ജീവിതം തിരഞ്ഞെടുത്തത്. ലോക്ക് ഡൗൺ കാലത്തിന് തൊട്ടുമുൻപാണ് രണ്ടാഴ്ചത്തെ അവധിക്കായി ഇദ്ദേഹം ലഡാക്കിലേക്ക് പോയത്. അവിടെ എത്തിയതും ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. നാട്ടിലേക്ക് തിരിച്ചു വരാൻ സാഹചര്യങ്ങൾ പിന്നീട് ലഭിച്ചെങ്കിലും അദ്ദേഹം അതിനു തുനിഞ്ഞില്ല. പകരം ലഡാക്കിനോടുള്ള പ്രണയം അദ്ദേഹത്തെ അവിടെ പിടിച്ചുനിർത്തി.
അങ്ങനെ ചിത്രകലാ അധ്യാപകനായും ഫോട്ടോഗ്രാഫറായും ഒക്കെ അവിടെ ജോലി ചെയ്ത് അദ്ദേഹം മറ്റൊരു ജീവിതം ആരംഭിച്ചു. തുടക്കകാലത്ത് താൻ ബാംഗ്ലൂരിൽ ജോലി ചെയ്തിരുന്ന കമ്പനി തനിക്ക് വർക്ക് ഫ്രം ഹോം നൽകിയിരുന്നെങ്കിലും പിന്നീട് താൻ അതും വേണ്ടെന്നുവച്ച് ലഡാക്കിലെ ശാന്തസുന്ദര ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു എന്നാണ് ഇദ്ദേഹം പറയുന്നത്.
ജോലിഭാരവും സമ്മർദ്ദങ്ങളും ഇല്ലാത്ത ജീവിതമാണ് താൻ ഇവിടെ ജീവിച്ചു കൊണ്ടിരിക്കുന്നത് എന്നാണ് ഇദ്ദേഹം പറയുന്നത്. തനിക്ക് പ്രതിമാസം 10,000 രൂപ മാത്രം മതി ലഡാക്കിൽ സന്തോഷകരമായി ജീവിക്കാനെന്നും അത് ഫോട്ടോഗ്രാഫിയിലൂടെയും ചിത്രകലാ അധ്യാപനത്തിലൂടെയും തനിക്ക് ലഭിക്കുന്നുണ്ടെന്നുമാണ് ഇദ്ദേഹം പറയുന്നത്. തടസ്സങ്ങൾ ഇല്ലാതെ ശാന്തമായി ഒഴുകുന്ന ഒരു പുഴ പോലെയാണ് തന്റെ ജീവിതം ഇപ്പോഴെന്നും സമ്പത്തും പദവികളും ഒന്നും തന്നെ ആകർഷിക്കുന്നില്ലെന്നുമാണ് ഇദ്ദേഹം പറയുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
Last Updated Jun 21, 2024, 6:01 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]