കൊയിലാണ്ടി പഴയ സ്റ്റാൻഡിന് മുൻവശം പ്രവർത്തിക്കുന്ന ഒഫിക്സ് ഷവർമാ സ്റ്റാളിലേക്ക് വിതരണത്തിനായി എത്തിച്ച ഇറച്ചി തെരുവുനായ്ക്കൾ കടിച്ചുകീറി നശിപ്പിച്ചു. ഇന്നലെ രാവിലെ കട
തുറക്കുന്നതിന് മുൻപായി പുറത്തുവച്ചിരുന്ന ഇറച്ചിയാണ് നായ്ക്കൾ നശിപ്പിച്ചത്. താമരശ്ശേരിയിലെ ചിക്കൻ സെന്ററിൽ നിന്ന് എത്തിച്ച ഇറച്ചി, മൂടിയില്ലാത്ത പാത്രത്തിൽ കടയ്ക്ക് പുറത്ത് വെച്ചതാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചത്.
സംഭവമറിഞ്ഞയുടൻ ഭക്ഷ്യസുരക്ഷാ വിഭാഗം സ്ഥലത്തെത്തി അടിയന്തര പരിശോധന നടത്തി. ഡോ.
ശ്വേതാ വേലായുധന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് ഓഫിസർ കെ. അരവിന്ദ് ഉൾപ്പെട്ട
സംഘമാണ് നടപടികൾ സ്വീകരിച്ചത്. പരിശോധനയിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങളുടെ ഗുരുതരമായ ലംഘനം കണ്ടെത്തിയതിനെത്തുടർന്ന്, രണ്ട് ദിവസത്തേക്ക് കട
അടച്ചിടാൻ ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. ചിക്കൻ വിതരണം നടത്തിയ താമരശ്ശേരിയിലെ സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുന്നതിനായി ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫിസർക്ക് റിപ്പോർട്ട് കൈമാറിയതായി ഡോ.
ശ്വേതാ വേലായുധൻ അറിയിച്ചു. കൊയിലാണ്ടിയിലെ ഷവർമ ഷോപ്പുകൾ കേന്ദ്രീകരിച്ച് വരും ദിവസങ്ങളിലും കർശനമായ പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

