
റസ്റ്റോറന്റ് ഉടമയും മുന്‍ കശാപ്പുകാരനും 69 കാരനാനുമായ ഫിലിപ്പ് ഷ്നൈഡറും പങ്കാളിയും 45 -കാരിയുമായ നതാലി കാബൂബാസിയും ചേർന്ന് 60 വയസ്സുള്ള ജോർജ്ജ് മെയ്ക്ലറെ കൊലപ്പെടുത്തിയെന്ന് കേസ്. ഫ്രാന്‍സിലെ വനഗ്രാമമായ ബ്രാസ്കില്‍ നിന്നും 2023 -ലാണ് ജോർജ്ജ് മെയ്ക്ലറെ കാണാതാകുന്നത്. പിന്നാലെ നടന്ന അന്വേഷണമാണ് ഒടുവില്‍ അയല്‍വാസികളുടെ അറസ്റ്റില്‍ അവസാനിച്ചതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
മെയ്ക്ലറുടെ വീട്ടിൽ താനും കാബൂബാസിയും ചേര്‍ന്ന് ഒരു മോഷണം ആസൂത്രണം ചെയ്തതായി ഷ്നൈഡർ പോലീസിനോട് സമ്മതിച്ചു. മോഷണം നടത്തുന്നതിനിടെ ജോർജ്ജിന്റെ വായ് മൂടിക്കെട്ടിയ ശേഷം കെട്ടിയിട്ടു. മോഷണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ മരിച്ച് കിടക്കുന്ന ജോർജ്ജിനെയാണ് കണ്ടത്. പിന്നാലെ മൃതദേഹം മറയ്ക്കുന്നതിന്റെ ഭാഗമായി പലതായി വെട്ടി നുറുക്കി കഷ്ണങ്ങളാക്കി. ചില ഭാഗങ്ങൾ കത്തിച്ച് കളഞ്ഞു. മറ്റ് ചില ഭാഗങ്ങൾ പല ഇടത്തായി വിതറിയെന്നും ഫിലിപ്പ് ഷ്നൈഡർ കുറ്റസമ്മതം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
‘ഞാൻ നിങ്ങളോട് പറയാൻ പോകുന്നത് ഭീകരമായ കാര്യമാണ്’, കൃത്യത്തിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തും മുമ്പ് ഫിലിപ്പ് ഷ്നൈഡർ പോലീസിനോട് പറഞ്ഞതായി ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. ചില ശരീര ഭാഗങ്ങൾ താന്‍ പച്ചക്കറികളോടൊപ്പം ഇട്ട് തിളപ്പിച്ചെന്ന് ഫിലിപ്പ് ഷ്നൈഡർ വിചാരണ വേളയില്‍ കോടതിയില്‍ സമ്മതിച്ചു. ഈ രീതി നേപ്പാളില്‍ നിന്നും പഠിച്ചതാണെന്നും ശരീരഭാഗങ്ങൾ അഴുകുന്നതിന്റെ ഗന്ധം മറയ്ക്കാന്‍ ഇത് സഹായിക്കുമെന്നും അയാൾ കൂട്ടിച്ചേര്‍ത്തു.
🍽 Culinary nightmare: French restaurateur killed, dismembered, and cooked his victim
Philippe Schneider, 69, and his partner are accused of murdering Georges Meichler during a failed robbery in 2023. They dismembered the body, scattered remains across the region — and boiled…— NEXTA (@nexta_tv)
ഫിലിപ്പ് ഷ്നൈഡറിനെയും നതാലി കാബൂബാസിയെയും കൂടാതെ ഒരു 25 വയസുകാരനും കേസില്‍ പ്രതിപ്പട്ടികയിലുണ്ട്. ഇയാളാണ് ശരീരഭാഗങ്ങൾ മറവ് ചെയ്യാനും പാചകം ചെയ്യാനും ദമ്പതികളെ സഹായിച്ചത്. മൃതദേഹം എല്ലിൽ നിന്ന് വേര്‍പെടും വരെ പാചകം ചെയ്യാനും ആരെങ്കിലും ചോദിച്ച് വന്നാല്‍ അത് നായ്ക്കൾക്കുള്ള ഭക്ഷണമാണെന്ന് പറയണമെന്നും ഫിലിപ്പ് പറഞ്ഞിരുന്നതായി ഇയാൾ പോലീസിന് മൊഴി നല്‍കിയെന്ന് ഔട്ട്ലെറ്റ് റിപ്പോര്‍ട്ട് ചെയ്തു.
ജോർജ്ജ് മെയ്ക്ലറെ മകൾ. അച്ഛനെ കാണാനില്ലെന്ന പരാതിയുമായി പോലീസിനെ സമീപിച്ചതോടെയാണ് കേസ് ആരംഭിച്ചത്. താന്‍ ബ്രിട്ടാനിയിലേക്ക് പോകുന്നുവെന്ന സന്ദേശം അച്ഛനില്‍ നിന്നും ലഭിച്ചെന്നും എന്നാല്‍ അത് അച്ഛന്റെ ശൈലിയുള്ള ഒന്നായിരുന്നില്ലെന്നും മകൾ പോലീസിനോട് പറഞ്ഞു. ദിവസങ്ങൾ കഴിഞ്ഞ് പോലീസ് അന്വേഷണത്തിനിടെയാണ് ഷ്നൈഡറെയും കാബൂബാസിയെയും മൈക്ലറുടെ വാനുമായി കണ്ടെത്തിയത്. വാന്‍ തങ്ങൾക്ക് മൈക്ലർ വാടകയ്ക്ക് നല്‍കിയെന്നായിരുന്നു ദമ്പതികൾ പോലീസിനെ അറിയിച്ചിരുന്നത്. എന്നാല്‍ വിശദമായ പരിശോധനയില്‍ വാനില്‍ രക്തക്കറയും ശരീരഭാഗങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെയാണ് ദമ്പതികളെ പോലീസ് അറസ്റ്റ് ചെയ്ത് വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]