
പ്ലസ്ടു പരീക്ഷാഫലം പ്രഖ്യാപിച്ചു; 77.81 % വിജയം, കൂടുതൽ പേർ വിജയിച്ചത് സയൻസ് ഗ്രൂപ്പിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം∙ 2025 മാർച്ച് മാസം നടന്ന രണ്ടാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പ്രഖ്യാപിച്ചു. പ്ലസ് ടു പരീക്ഷയിൽ 77.81 ശതമാനം വിജയം. മുൻ വർഷം ഇത് 78.69 ശതമാനം ആയിരുന്നു. സയൻസ് ഗ്രൂപ്പിൽ 83.25 ആണ് വിജയം. ഹ്യുമാനിറ്റീസിൽ 69.16, കൊമേഴ്സിൽ 74.21 എന്നിങ്ങനെയാണ് വിജയശതമാനം. സർക്കാർ സ്കൂളുകളിൽ 73.23 ശതമാനം വിദ്യാർഥികൾ വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 82.16, അൺ എയ്ഡഡ് സ്കൂളുകളിൽ 75.91 എന്നിങ്ങനെയാണ് വിജയശതമാനം. ആറ് സര്‍ക്കാര്‍ സ്കൂളുകള്‍ നൂറുശതമാനം വിജയം നേടി. ജൂണ്‍ 21 മുതല്‍ സേ പരീക്ഷ നടക്കും.
വിഎച്ച്എസ്ഇക്ക് 70.6 ശതമാനമാണ് വിജയം. 26178 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതിയതില്‍ 18340 പേര് ഉപരിപഠനത്തിന് യോഗ്യത നേടി.
ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വൈകിട്ട് 3.30 മുതൽ www. results. hse.kerala.gov.in, , , എന്നീ വെബ്സൈറ്റുകളിലും SAPHALAM 2025, iExaMS – Kerala, PRD Live മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. 4,44,707 വിദ്യാർഥികളാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. വൊക്കേഷനൽ ഹയർ സെക്കൻഡറിയിൽ 28,587 പേരും