
അടുക്കള വൃത്തിയാക്കുമ്പോൾ എളുപ്പത്തിന് വേണ്ടി ചിലർ ഡ്രെയിനിലേക്ക് പലതും ഒഴിച്ച് കളയാറുണ്ട്. എന്നാൽ ഈ പ്രവണത അത്ര നല്ലതല്ല. ചില സാധനങ്ങൾ ഡ്രെയിനിലേക്ക് ഒഴിച്ചാൽ പൈപ്പിന് കേടുപാടുകൾ സംഭവിക്കാം. എന്തൊക്കെ സാധനങ്ങളാണ് ഡ്രെയിനിലേക്ക് ഒഴിക്കാൻ പാടില്ലാത്തതെന്ന് അറിയാം.
പെയിന്റ്
പെയിന്റിൽ ധാരാളം രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. ഇത് പൈപ്പിന് കേടുപാടുകൾ വരുത്തുന്നു. കൂടാതെ ഇത് വെള്ളത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു.
ഗ്രീസ്, എണ്ണ
പാചകം ചെയ്യുന്ന സമയത്ത് എണ്ണയും ഗ്രീസുമെല്ലാം ഡ്രെയിനിലേക്ക് ഒഴിച്ച് കളയാറുണ്ട്. എന്നാൽ ഇത് ജോലി എളുപ്പമാക്കുമെങ്കിലും പൈപ്പുകൾ ബ്ലോക്ക് ആകാൻ കാരണമാകുന്നു.
നാരുകളുള്ള പച്ചക്കറികൾ
പച്ചക്കറികൾ കഴുകി വൃത്തിയാക്കുന്ന സമയം അറിഞ്ഞോ അറിയാതെയോ ഇതിന്റെ ഭാഗങ്ങൾ ഡ്രെയിനിലേക്ക് ഒഴുകി പോകാൻ സാധ്യതയുണ്ട്. സവാള, പഴങ്ങളുടെ തൊലി തുടങ്ങിയ സാധനങ്ങൾ ഡ്രെയിനിലേക്ക് ഇടുന്നത് ഒഴിവാക്കാം. ഇത് ഡ്രെയിനിനുള്ളിൽ എത്തിയാൽ പൈപ്പിൽ കുരുങ്ങി കിടക്കാനും വെള്ളം പോകുന്നതിന് തടസങ്ങൾ ഉണ്ടാവുകയും ചെയ്യുന്നു.
പശയുള്ള ഭക്ഷണങ്ങൾ
ഉരുളകിഴങ്ങ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങൾ ഡ്രെയിനിലേക്ക് ഇടരുത്. കാരണം ഇതിലെ പശ കാരണം പൈപ്പ് അടഞ്ഞുപോകാൻ കാരണമാകുന്നു. അടുക്കള സിങ്കിൽ സ്ട്രൈനെർ ഉപയോഗിച്ചാൽ ഭക്ഷണാവശിഷ്ടങ്ങൾ ഡ്രെയിനിലേക്ക് പോകുന്നത് ഒഴിവാക്കാൻ സാധിക്കും.
കാപ്പി പൊടി
കാപ്പി കുടിച്ചതിന് ശേഷം അതോടെ സിങ്കിൽ കഴുകി ഒഴിക്കുന്നവരുണ്ട്. എന്നാൽ ഇങ്ങനെ ചെയ്യുന്നത് ഉറപ്പായും പൈപ്പിന് കേടുപാടുകൾ വരുത്തുന്നു. കൂടാതെ പൈപ്പ് അടഞ്ഞുപോകാനും ഇത് കാരണമാകും. കാരണം ഇതിൽ എണ്ണമയമുണ്ട്. ഇതിലൂടെ വെള്ളം ശരിയായ രീതിയിൽ ഒഴുകുന്നതിന് തടസങ്ങൾ സൃഷ്ടിക്കുന്നു.
മുട്ട തോട്
പെട്ടെന്ന് ജീർണിച്ച പോകുന്നവയല്ല മുട്ട തോടുകൾ. അതിനാൽ തന്നെ ഇത് ഡ്രെയിനിലേക്ക് പോകുന്നത് ഒഴിവാക്കണം. ഇത് പൈപ്പിന്റെ വശങ്ങളിൽ തങ്ങി നിൽക്കുകയും വെള്ളം പോകുന്നതിന് തടസങ്ങൾ സംഭവിക്കുകയും ചെയ്യുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]