
മകനെ ക്രൂരമായി മർദിച്ചെന്ന് നടൻ സന്തോഷ് കീഴാറ്റൂർ: ‘ഹെൽമെറ്റ് കൊണ്ട് അടിച്ചു, പിന്നിൽ ബിജെപിക്കാർ’
കണ്ണൂർ∙ നടൻ സന്തോഷ് കീഴാറ്റൂരിന്റെ മകൻ യദു സായന്തിനെ ഒരു സംഘം ആളുകൾ മർദിച്ചതായി പരാതി. പയ്യന്നൂർ തൃച്ചംബരത്ത് കഴിഞ്ഞ രാത്രിയാണ് സംഭവം.
യദുവും സുഹൃത്തുക്കളും പിറന്നാൾ ആഘോഷം കഴിഞ്ഞ് വരവെ ചിന്മയ സ്കൂൾ പരിസരത്തു വച്ചാണ് ആക്രമണം ഉണ്ടായത്.
ബോർഡിന് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ബിജെപി അനുഭാവികളാണ് ആക്രമിച്ചതെന്ന് യദു പറഞ്ഞു.
യദുവിനെ തളിപ്പറമ്പ് സഹകരണ ആശുപതിയിൽ പ്രവേശിപ്പിച്ചു. യദുവിനെ ഹെൽമറ്റു കൊണ്ട് ക്രൂരമായി മർദിച്ചുവെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു.
രക്ഷപ്പെട്ട് ഒരു വീട്ടിൽ കയറി നിന്ന കുട്ടികളെ വീട്ടുകാരെത്തിയാണ് രക്ഷിച്ചതെന്നും സന്തോഷ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]