
ഓക്സിജന്റെ അളവ് നിലനിർത്തുന്നതിനും അവയവങ്ങളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നത് വളരെ പ്രധാനമാണ്.
ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്ന ഏഴ് ആയുർവേദ ഔഷധങ്ങൾ. അശ്വഗന്ധ മൊത്തത്തിലുള്ള രക്തചംക്രമണവും ഹൃദയാരോഗ്യവും മെച്ചപ്പെടുത്തും.
ബ്രഹ്മി വൈജ്ഞാനിക പ്രവർത്തനം വർദ്ധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നു. ചൂടുവെള്ളത്തിലോ പാലിലോ ബ്രഹ്മി പൊടി ചേർത്ത് കഴിക്കുക.
ത്രിഫല ശരീരത്തെ വിഷവിമുക്തമാക്കുകയും ദഹന ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു. ത്രിഫല പൊടി ചൂടുവെള്ളത്തിൽ കുടിക്കുന്നതാണ് കൂടുതൽ നല്ലത്.
മഞ്ഞളിൽ കുർക്കുമിൻ അടങ്ങിയിട്ടുണ്ട്. ഇത് രക്തചംക്രമണം വർദ്ധിപ്പിക്കുന്നു. മഞ്ഞൾ ഭക്ഷണത്തിലോ ചൂടുള്ള പാലിലോ ചേർത്ത് കഴിക്കുക.
ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്, ഇത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കും. ഇഞ്ചി ചായയോ ഇഞ്ചിയിട്ട വെള്ളമോ കുടിക്കുക.
ആരോഗ്യകരമായ രക്തപ്രവാഹത്തെ സഹായിക്കുന്ന ആൻ്റിഓക്സിഡൻ്റ് ഗുണങ്ങൾ കറുവപ്പട്ടയിലുണ്ട്. കറുവപ്പട്ട വെള്ളം ദിവസവും കുടിക്കുക.
വെളുത്തുള്ളിക്ക് രക്തയോട്ടം മെച്ചപ്പെടുത്തുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനുമുള്ള ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി പാലിലോ അല്ലാതെയോ കഴിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]