
ആരോഗ്യത്തിന് മാത്രമല്ല ചർമ്മ സരക്ഷണത്തിനും മികച്ചതാണ്. നിരവധി ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും ഓട്സ് ഒരു ജനപ്രിയ ഘടകമാണ്. തിളക്കമുള്ളതും തെളിഞ്ഞതുമായ ചർമ്മം നൽകുന്നതിനുള്ള ഏറ്റവും ഫലപ്രദമായ പ്രതിവിധികളിൽ ഒന്നാണ് ഓട്സ് ഫേസ് മാസ്ക്.
ഓട്സിൽ ആൻ്റിഓക്സിഡൻ്റും ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളുമുണ്ട്. കൂടാതെ ചൊറിച്ചിൽ, അറ്റോപിക് ഡെർമറ്റൈറ്റിസ്, മുഖക്കുരു, വൈറൽ അണുബാധകൾ എന്നിവയുൾപ്പെടെയുള്ള പല ചർമ്മരോഗങ്ങൾക്കും ഇത് ചികിത്സിക്കാൻ കഴിയും. കൂടാതെ, അൾട്രാവയലറ്റ് രശ്മികളിൽ നിന്നും സൂര്യതാപത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കാൻ ഓട്സ് ഉപയോഗിക്കുന്നുതായി ഇന്ത്യൻ ജേണൽ ഓഫ് ഡെർമറ്റോളജിയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.
ഓട്സിൽ അമിനോ ആസിഡുകൾ, വിറ്റാമിൻ ബി 1, ഉയർന്ന സിങ്ക് ഉള്ളടക്കം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകാനും സഹായിക്കും. ചർമ്മസംരക്ഷണ ദിനചര്യയിൽ ഓട്സ് ഫേസ് മാസ്ക് ഉൾപ്പെടുത്തുന്നത് കൂടുതൽ വ്യക്തവും തിളക്കമുള്ളതുമായ ചർമ്മം നേടാൻ സഹായിക്കും.
മുഖം സുന്ദരമാക്കാൻ ഓട്സ് ഈ രീതിയിൽ ഉപയോഗിക്കൂ
1. മൂന്ന് ബദാം പൊടിച്ച് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ പാൽ ചേർക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ഓട്സ് പൊടിച്ചത് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. 10-15 മിനിറ്റ് കാത്തിരിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. മുഖത്തെ കറുത്തപാടുകൾ മാറാൻ മികച്ചതാണ് ഈ പാക്ക്.
2. രണ്ട് ടീസ്പൂൺ ഓട്സ് പൊടിച്ചതും അൽപം പപ്പായ പേസ്റ്റും നന്നായി യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. പപ്പായയിലെ ഉയർന്ന ജലാംശം മികച്ച പ്രകൃതിദത്ത മോയ്സ്ചറൈസർ കൂടിയാണ്. ഇത് ചർമ്മത്തെ മൃദുലവും നന്നായി ജലാംശവും നിലനിർത്താൻ സഹായിക്കുന്നു.
Last Updated May 21, 2024, 4:37 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]