
മനാമ: ബഹ്റൈനിലെ റിഫയില്‍ അല്‍ ഹാജിയാത്ത് താമസ കെട്ടിടത്തില്‍ തീപിടിത്തം. തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചതായി ആഭ്യന്തര മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.30നാണ് തീപിടിത്തം ഉണ്ടായത്.
Read Also – സൗദിയുടെ ആകാശത്ത് മോദിക്ക് രാജകീയ വരവേൽപ്പ്, അകമ്പടിയായി റോയൽ എയർഫോഴ്സ് യുദ്ധവിമാനങ്ങൾ, വീഡിയോ
കെട്ടിടത്തില്‍ പുകനിറയുകയും തുടര്‍ന്ന് താമസക്കാര്‍ക്ക് ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്തു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് സംഘം താമസക്കാരെ ഒഴിപ്പിച്ച് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കെട്ടിടത്തില്‍ വന്‍ നാശനഷ്ടങ്ങളുണ്ടായി. സിവില്‍ ഡിഫന്‍സ് സംഘം തീപിടിത്തം പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. സ്ഥലത്ത് ശീതീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. അപകടത്തിന്റെ കാരണം വ്യക്തമല്ല. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താന്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]