
ജയ്പൂര്‍: ഐപിഎല്ലില്‍ തുടര്‍ച്ചയായ നാലാം തോല്‍വിയാണ് രാജസ്ഥാന് റോയല്സിനുണ്ടായത്. പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്. നാല് പോയിന്റ് മാത്രമാണ് അവര്‍ക്കുള്ളത്. എട്ട് മത്സരങ്ങളില്‍ ആറിലും ടീം പരാജയപ്പെട്ടു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും രാജസ്ഥാന്റെ തോല്‍വി നിരാശപ്പെടുത്തുന്നതായിരുന്നു. ലക്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ അവസാന ഓവറിലും അതിന് മുമ്പ് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ അവസാന ഓവറിലും ടീം അടിതെറ്റി വീണു. ഇതോടെ രാജസ്ഥാന് റോയല്‍സിന്റെ പ്ലേ ഓഫ് സാധ്യതകള്‍ക്ക് കനത്ത തിരിച്ചടിയാണേറ്റിരിക്കുന്നത്.
പ്ലേ ഓഫ് സാധ്യതകള്‍ തീര്‍ത്തും മങ്ങിയെന്ന് പറയാം. ഇനി ശേഷിക്കുന്ന ആറ് കളികളില്‍ ഒരു കളിയെങ്കിലും തോറ്റാല്‍ രാജസ്ഥാന് പ്ലേ ഓഫ് കാണാതെ പുറത്താകും. നിലവില്‍ നാലു പോയന്റും -0.633 നെറ്റ് റണ്‍റേറ്റുമായി പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്താണ് രാജസ്ഥാന്. ശേഷിക്കുന്ന ആറ് കളികളും ജയിച്ചാല്‍ രാജസ്ഥാന് റോയല്‍സിന് പരമാവധി നേടാനാവുക 16 പോയിന്റാണ്. ടോപ് ഫോറിലെത്തി പ്ലേ ഓഫിന് യോഗ്യത നേടാന്‍ 16 പോയന്റെങ്കിലും വേണ്ടി വരുമെന്നതിനാല്‍ ഇനിയുള്ള കളികളെല്ലാം രാജസ്ഥാന് റോയല്‍സിനെ സംബന്ധിച്ച് ജീവന്മരണപ്പോരാട്ടങ്ങളാണ്. ഇനി ഇത്രയും പോയിന്റ് നേടിയാല്‍ തന്നെ മറ്റു ടീമുകളുടെ സാഹചര്യവും നോക്കേണ്ടി വരും.
ആദ്യ നാലിലുള്ള ഗുജറാത്ത് ടൈറ്റന്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, പഞ്ചാബ് കിംഗ്സ്, ലക്നൗ സൂപ്പര്‍ ജയന്റ്സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നീ ടീമുകള്‍ക്കെല്ലാം 10 അല്ലെങ്കില്‍ അതില്‍ കൂടുതല്‍ പോയിന്റുകള്ളതിനാല് ശേഷിക്കുന്ന ആറ് കളികളില്‍ ജയിച്ചാല്‍ പോലും രാജസ്ഥാന് പ്ലേ ഓഫ് ഉറപ്പില്ല. ആദ്യ അഞ്ചിലുള്ള ടീമുകള്‍ക്ക് ബാക്കിയുള്ള മത്സരങ്ങളില്‍ മൂന്നെണ്ണമെങ്കിലും ജയിച്ചാല്‍ 16 പോയന്റ് സ്വന്തമാക്കാനാവും. മികച്ച നെറ്റ് റണ്‍റേറ്റും ഈ ടീമുകള്‍ക്ക് അനുകൂലഘടകമാണ്. 14 പോയിന്റ് നേടിയാലും പ്ലേ ഓഫിലെത്താന്‍ വിദൂര സാധ്യത നിലിനില്ക്കുന്നുണ്ടെങ്കിലും ടോപ് ഫോറിലെ മൂന്ന് ടീമുകളില്‍ കൂടുതല്‍ 14 പോയന്റിലധികം നേടാതിരിക്കേണ്ടിവരും.
‘ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കണമായിരുന്നു’; തോല്‍വിക്ക് പിന്നാലെ ബാറ്റര്‍മാരെ പഴിചാരി രഹാനെ
ഒപ്പം മികച്ച നെറ്റ് റണ്‍ റേറ്റും വേണ്ടിവരും. അത് സംഭവിച്ചില്ലെങ്കില്‍ കഴിഞ്ഞ മൂന്ന് സീസണിടെ രാജസ്ഥാന് റോയല്‍സ് രണ്ടാം തവണയും പ്ലേ ഓഫ് കാണാതെ പുറത്താകും.വ്യാഴാഴ്ച ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ആര്‍സിബിക്കെതിരെ ആണ് രാജസ്ഥാന്റെ അടുത്ത മത്സരം. ഈ സീസണില്‍ ആര്‍സിബി ഹോം മത്സരങ്ങളൊന്നും ജയിച്ചിട്ടില്ലെന്നത് രാജസ്ഥാന് പ്രതീക്ഷ നല്കുന്ന കാര്യമാണ്. അത് കഴിഞ്ഞാള്‍ ഏപ്രില്‍ 28ന് പോയന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്തിനെ ഹോം ഗ്രൗണ്ടില്‍ നേരിടണം.
രാജസ്ഥാന്റെ അവസാന നാലുകളികള്‍ മെയ് ഒന്നിന് ജയ്പൂരില്‍ മുംബൈക്കെതിരെയും മെയ് നാലിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെയും മെയ് 12ന് ചെപ്പോക്കില്‍ ചെന്നൈക്കെതിരെയും 16ന് ജയ്പൂരില്‍ പഞ്ചാബിനെതിരെയുമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]