
കോഴിക്കോട്: കോഴിക്കോട് കൊടുള്ളിയിൽ റോഡരികിൽ നിന്ന് കഞ്ചാവ് ചെടി കണ്ടെത്തി. ദേശീയപാതയോരത്ത് നിന്നും പൂർണ വളർച്ചയെത്തിയ രണ്ട് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്.
ഇതുവഴി ബൈക്കിൽ സഞ്ചരിച്ച യുവാക്കളാണ് ചെടികൾ കണ്ട് പൊലീസിനെ അറിയിച്ചത്. ദേശീയ പാതയിൽ കൊടുവള്ളി വഴി ബൈക്കിൽ യാത്ര ചെയ്യുകയായിരുന്നു പ്രഫുലും സുഹൃത്തായ ഫായിസും.
വെണ്ണക്കാട് തൂക്കുപാലത്തിന് സമീപം റോഡരികിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. 130 സെന്റി മീറ്റർ വരെ വളർച്ചയെത്തിയ ഒന്നാംതരം ചെടികളാണ് കണ്ടെത്തിയത്.
കഞ്ചാവ് ചെടികൾ തന്നെയെന്ന് നെറ്റിൽ ഫോട്ടോ സെർച്ച് ചെയ്ത് ഉറപ്പാക്കി. പിന്നാലെ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.
ചെടി നട്ടുവളർത്തിയതല്ലെന്നാണ് നിഗമനം. വളമിട്ടതായോ പരിപാലിച്ചതോ ആയി തെളിവില്ല.
റോഡരികിൽ ഉപേക്ഷിച്ച കഞ്ചാവ് വിത്ത് മുളച്ചതോ പക്ഷികൾ കൊണ്ടിട്ടതോ ആകാമെന്നാണ് നിഗമനം. പ്രതികൾ ഇല്ലെങ്കിലും താമരശ്ശേരി എക്സൈസ് കേസെടുത്തിട്ടുണ്ട്.
തൊണ്ടിമുതലായ ചെടികൾ കസ്റ്റഡിയിലുമെടുത്തു. കണക്കുപറഞ്ഞ് ചോദിച്ചത് 10,000 രൂപ; ഇല്ലെങ്കിൽ ഒന്നും ചെയ്തു തരില്ലെന്ന് തഹസിൽദാര്‍, കെണിയിലാക്കി വിജിലൻസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]