
വീട്ടിൽ തട്ടുംമുട്ടും കേട്ടാൽ പേടിക്കാത്തവർ ചുരുക്കമായിരിക്കും. പലരുടേയും മനസിൽ ഓടിയെത്തുന്നത് എന്നെങ്കിലുമൊക്കെ കണ്ട പ്രേതകഥയിലെ രംഗങ്ങളാവും. എന്തായാലും അതുപോലെ ഒരനുഭവം പങ്കുവച്ചിരിക്കുകയാണ് റെഡ്ഡിറ്റിൽ ഒരു യൂസർ.
ഇയാൾ പറയുന്നത്, തന്റെ വീട്ടിൽ ഒരു രഹസ്യ നിലവറയുണ്ട് എന്നാണ്. ശബ്ദം കേട്ടാണ് തങ്ങൾ ആ ബേസ്മെന്റ് കണ്ടത് എന്നും ഇയാൾ പറയുന്നു. എന്നാൽ, അതിന്റെ ചില ഭാഗങ്ങളിൽ താനും വീട്ടുകാരും ചെല്ലാറുള്ളതാണ്. പക്ഷേ, അവിടെ നിന്നും വിചിത്രമായ പല ശബ്ദങ്ങളും കേട്ട് തുടങ്ങിയപ്പോഴാണ് ഒരു ദിവസം അങ്ങോട്ട് ചെന്ന് നോക്കിയത്. അപ്പോൾ കണ്ടത് ഒരു രഹസ്യ വാതിലാണ്.
ആ വാതിൽ വീടിന്റെ പഴയ ഉടമ ഒരു ഷെൽഫ് വച്ച് അടച്ചിരിക്കുകയാണ് എന്നാണ് പോസ്റ്റിൽ പറയുന്നത്. വാതിലിന്റെ അപ്പുറത്ത് നിന്നാണ് ശബ്ദം കേട്ടുകൊണ്ടിരുന്നത്. എന്നാൽ, വീട്ടുടമയും കുടുംബവും ആ വാതിൽ തുറക്കാൻ ശ്രമിച്ചില്ല എന്നും അതിനകത്ത് എന്താണുള്ളത് എന്ന് നോക്കാൻ ശ്രമിച്ചില്ല എന്നുമാണ് പറയുന്നത്.
എന്നാൽ, റെഡ്ഡിറ്റിലെ കമന്റിൽ പലരും പറഞ്ഞത് ആ വാതിൽ തുറന്ന് നോക്കൂ എന്നാണ്. ചിലർ അതിനകത്ത് ഒന്നും കാണില്ല, അതൊരു ശൂന്യമായ മുറിയായിരിക്കും എന്നാണ് പറഞ്ഞതെങ്കിൽ മറ്റ് ചിലർ പറഞ്ഞത് അതിനകത്ത് എന്തെങ്കിലും കാണും. അതിനാൽ സൂക്ഷിച്ചും കണ്ടും തുറക്കണം എന്നാണ്. ആരും ഒറ്റയ്ക്ക് ആ വാതിൽ തുറക്കാൻ ശ്രമിക്കരുത് എന്നും പലരും കമന്റിൽ സൂചിപ്പിച്ചു.
എന്തായാലും, താൻ ജോലി കഴിഞ്ഞ് പോയ ശേഷം വാതിൽ തുറന്ന് നോക്കുന്നതായിരിക്കും എന്നാണ് പോസ്റ്റിട്ടയാൾ പറഞ്ഞത്. എന്നാൽ, പിന്നീട് അയാൾ കമന്റുകളൊന്നും നല്കിയില്ല. അതോടെ പലർക്കും അറിയേണ്ടിയിരുന്നത് അയാൾക്ക് എന്തെങ്കിലും സംഭവിച്ചോ എന്നായിരുന്നു.
Last Updated Apr 21, 2024, 1:40 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]