മലപ്പുറം: ജമാഅത്തെ ഇസ്ലാമിയുടെ നോമിനിയാണെന്ന ഇന്ത്യൻ നാഷണൽ ലീഗിന്റെ ആരോപണത്തിനെതിരെ പ്രതികരിച്ച് ഫാത്തിമ തെഹ്ലിയ. ഐഎൻഎൽ നേതാവും കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ അഹമ്മദ് ദേവർകോവിൽ ഉന്നയിച്ച ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു മുസ്ലിം ലീഗ് സ്ഥാനാർഥി ഫാത്തിമ തെഹ്ലിയ.
അദ്ദേഹം ആരോപണം തെളിയിക്കുകയാണെങ്കിൽ നാമനിർദേശ പത്രിക പിൻവലിക്കുമെന്നും ഫാത്തിമ തെഹ്ലിയ വെല്ലുവിളിച്ചു. ഇന്ത്യൻ നാഷണൽ ലീഗിന്റെ അതേ നിലപാടാണോ സിപിഎമ്മിനുള്ളത്.
അഹമ്മദ് ദേവർകോവിലിൻ്റെ ഭൂതകാലം പരിശോധിച്ച് നോക്കൂ. അദ്ദേഹം പഠിച്ചത് എവിടെയാണെന്ന് നോക്കിയാൽ കാര്യങ്ങൾ നിങ്ങൾക്ക് കൂടുതൽ വ്യക്തമാകും.
തീവ്രതകുറവെന്ന് പറഞ്ഞ് പാർട്ടി വിട്ടവരാണ് ഇപ്പോൾ ആരോപണവുമായി വന്നിരിക്കുന്നതെന്നും ഫാത്തിമ തെഹ്ലിയ അഭിപ്രായപ്പെട്ടു. അതേസമയം നൂർബിന റഷീദും സുഹ്റ മമ്പാടും തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്നാണ് പ്രതീക്ഷയെന്നും ഫാത്തിമ തെഹ്ലിയ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

