കൊച്ചി: വിദേശ പൗരന്മാരെ അറസ്റ്റ് ചെയ്യുന്ന സാഹചര്യത്തിൽ, ബന്ധപ്പെട്ട എംബസിയെയോ ഫോറിൻ റീജനൽ രജിസ്ട്രേഷൻ ഓഫിസറെയോ വിവരം അറിയിക്കുന്നത്, പ്രതിയുടെ ബന്ധുക്കളെ അറിയിച്ചതിന് സമാനമായി കണക്കാക്കാമെന്ന് കേരള ഹൈക്കോടതി വ്യക്തമാക്കി.
ബിഎൻഎസ് വ്യവസ്ഥകൾ പ്രകാരം ഈ നടപടിക്രമം പാലിക്കേണ്ടതുണ്ടെന്നും കോടതി ചൂണ്ടിക്കാണിച്ചു. ലഹരി കേസിൽ അഞ്ചാം പ്രതിയായ ടാൻസാനിയൻ പൗരൻ അബ്ദുൽ ഹമിദ് മകാമെയ്ക്ക് ജാമ്യം അനുവദിച്ച ഉത്തരവിലാണ് ഈ നിരീക്ഷണം ഉണ്ടായത്.
2024 ഓഗസ്റ്റ് 9ന് എരുമപ്പെട്ടിയിൽ നിന്ന് കുന്നംകുളത്തേക്കു സഞ്ചരിച്ച വാഹനത്തിൽ നിന്നാണ് ലഹരി വസ്തു പിടികൂടിയതെന്ന് കേസിൽ പറയുന്നു. ഇന്ത്യയിൽ പഠനത്തിനായി എത്തിയ ഹർജിക്കാരൻ ഒന്നും രണ്ടും പ്രതികൾക്ക് ലഹരിമരുന്ന് എത്തിച്ചുവെന്നതാണ് പ്രോസിക്യൂഷൻ വാദം.
എന്നാൽ ഒന്നാം പ്രതിയുടെ അക്കൗണ്ടിൽ നിന്ന് 15,000 രൂപ ഹർജിക്കാരന്റെ അക്കൗണ്ടിലേക്ക് എത്തിയതൊഴികെ മറ്റ് വ്യക്തമായ തെളിവുകൾ ഇല്ലെന്ന് കോടതി വിലയിരുത്തി. ഇതിനെ തുടർന്നാണ് ജാമ്യം അനുവദിച്ചത്.
കൂടാതെ, ജാമ്യവ്യവസ്ഥകൾക്കൊപ്പം ഫോറിൻ റീജ്യണൽ രജിസ്ട്രേഷൻ ഓഫിസറുടെ നിർദേശങ്ങൾക്കും വിധേയമായിരിക്കണമെന്ന് കോടതി നിർദേശിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

