
ബിജെപി സംസ്ഥാന പ്രസിഡന്റ്: തിരഞ്ഞെടുപ്പ് വിജ്ഞാപനമായി, ഫലം 24ന്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച് . കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ നിർദേശപ്രകാരം വരണാധികാരി നാരായണൻ നമ്പൂതിരിയാണു വിജ്ഞാപനം പുറപ്പെടുവിച്ചത്.
23ന് ഉച്ചയ്ക്ക് 2 മുതല്‍ 3 മണി വരെയാണു നാമനിര്‍ദേശപത്രികാ സമര്‍പ്പണം. ബിജെപി സംസ്ഥാന കമ്മറ്റി ഓഫിസിലാണ് പത്രിക നല്‍കേണ്ടത്. വൈകിട്ട് 4ന് സൂക്ഷ്മ പരിശോധന. 24ന് രാവിലെ 11ന് കവടിയാറിലെ ഉദയ് പാലസ് കണ്വെന്ഷന് സെന്ററിലെ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നാളെ രാവിലെ ബിജെപി കോര്‍ കമ്മിറ്റി യോഗം ചേരും. കേരളത്തില്‍ മണ്ഡലം, ജില്ലാ പ്രസിഡന്റുമാരുടെ തിരഞ്ഞെടുപ്പ് അടക്കം പൂര്‍ത്തിയാക്കിയ ശേഷമാണു അധ്യക്ഷ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷിക്കാണു കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിന്റെ ചുമതല.