
ശ്വാസംമുട്ടൽ കൂടി; ശിശുക്ഷേമ സമിതിയിലെ അഞ്ചര മാസമുള്ള കുഞ്ഞ് മരിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം ∙ ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്ന കുഞ്ഞിനെ ശ്വാസംമുട്ടലിനെ തുടര്‍ന്നാണ് എസ്എടി ആശുപത്രിയിലെത്തിച്ചത്. ശ്വാസംമുട്ടൽ കൂടിയാണു മരണം സംഭവിച്ചതെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. തൊണ്ടയില്‍ പാൽ കുടുങ്ങിയാകാം കുഞ്ഞിന്റെ മരണമെന്നു നേരത്തേ സംശയിച്ചിരുന്നു.
-
Also Read
മരണകാരണം കൃത്യമായി അറിയാൻ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യും. കുഞ്ഞിനെ ഒരാഴ്ച മുൻപാണ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു ശിശുക്ഷേമ സമതിയിൽ എത്തിച്ചത്. ഒരുമാസം മുൻപു മറ്റൊരു കുട്ടിയും ശിശുക്ഷേമ സമിതിയിൽ മരിച്ചിരുന്നു.