
എറണാകുളം: കോതമംഗലം രൂപത മുൻ അധ്യക്ഷൻ ജോർജ് പുന്നക്കാട്ടിലിന് എതിരായ വനംവകുപ്പിന്റെ കേസ് ഭരണഘടനയോടുളള വെല്ലുവിളി എന്ന് കോതമംഗലം രൂപത. ആലുവ മൂന്നാർ രാജപാതയിലെ ജനമുന്നേറ്റ യാത്രയുമായി ബന്ധപ്പെട്ട് ആയിരുന്നു മുൻ രൂപത അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ വനംവകുപ്പ് കേസെടുത്തത്. വനംവകുപ്പിന് അവകാശമില്ലാത്ത റോഡ് ആണ് ഇതെന്ന് കോതമംഗലം രൂപത അധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ വ്യക്തമാക്കി.
കേസിന് പിന്നിൽ വനംവകുപ്പിന്റെയും പരിസ്ഥിതിവാദികളുടെയും ഗൂഢാലോചനയാണുള്ളത്. ആളുകളെ വനം വകുപ്പ് നിയമം കാണിച്ച് ഭീഷണിപ്പെടുത്തുകയാണ്. വനംവകുപ്പിനെ സർക്കാർ നിയന്ത്രിച്ചില്ലെങ്കിൽ വലിയ ജനകീയ പ്രക്ഷോഭം ഉണ്ടാകുമെന്നും കോതമംഗലം രൂപതാ അധ്യക്ഷൻ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഞായറാഴ്ച ആലുവ മൂന്നാർ രാജപാത ജനങ്ങൾക്ക് തുറന്നു കൊടുക്കണം എന്ന് ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധത്തിന്റെ പേരിലായിരുന്നു വനംവകുപ്പ് കോതമംഗലം മുൻ രൂപത അധ്യക്ഷൻ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]