
കുവൈത്ത് സിറ്റി: കുവൈത്തിലെ ഹവല്ലിയിലെ ഒരു അപ്പാർട്ട്മെന്റിൽ തീപിടിത്തം. വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഹവല്ലി, സാൽമിയ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണവിധേയമാക്കി.
തീ അണയ്ക്കാനും നിയന്ത്രണവിധേയമാക്കാനും ടീമുകൾ വേഗത്തിൽ സംഭവസ്ഥലത്ത് എത്തി പ്രവർത്തിച്ചു. സംഭവത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു, അവരെ ഉടൻ തന്നെ വൈദ്യചികിത്സയ്ക്കായി അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ചും നാശനഷ്ടങ്ങളുടെ വ്യാപ്തിയെക്കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇനിയും വ്യക്തമായിട്ടില്ല.
Read Also – അല്‍ ഐനിൽ വീട്ടില്‍ തീപിടിത്തം, കനത്ത പുകയിൽ ശ്വാസംമുട്ടി മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]