
തിരുവനന്തപുരം: കായിക സംഘടനകൾക്കിടയിലെ തമ്മിലടി രൂക്ഷമാകുന്നു. തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എസ് എസ് സുധീറിനെ മാറ്റി.
കായിക മന്ത്രിയുടെ ഒത്തുകളി പരാമർശത്തിനെതിരെ ഹാൻഡ് ബാൾ താരങ്ങൾ നടത്തിയ സമരത്തെ പിന്തുണച്ച സുധീറിനെതിരെ സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് രംഗത്തു വന്നിരുന്നു. പിന്നാലെയാണ് തിരുവനന്തപുരം ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് സുധീറിനെ മാറ്റിയത്.
കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാറിന്റെ അനുയായി ആണ് എസ് എസ് സുധീർ. സുധീറിനെ സ്ഥാനത്ത് നിന്ന് മാറ്റിയത് കായിക മന്ത്രിയുടെ പ്രതികാര നടപടിയാണെന്നാണ് ഒളിമ്പിക് അസോസിയേഷന്റെ നിലപാട്.
വിഷയത്തിൽ നാളെ ഒളിമ്പിക് അസോസിയേഷൻ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.
മെസിയെ എത്തിക്കാൻ പല കടമ്പകളുണ്ടെന്ന് യു ഷറഫലി; ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റിന്റെ പ്രസ്താവന നിരുത്തരവാദപരം
പണം തരാതെ എങ്ങനെ പുട്ടടിക്കും? കായിക മന്ത്രിക്ക് വിവരക്കേടെന്ന് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ്
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]