
സുൽത്താൻ ബത്തേരി:വയനാട് സുൽത്താൻ ബത്തേരി പുൽപ്പള്ളി കൊളറാട്ട്കുന്നിൽ കാട്ടാന പരിക്കേറ്റ നിലയിൽ കണ്ടെത്തി. വനമേഖലയിലാണ് മുൻ കാലിന് പരിക്കേറ്റ നിലയിൽ കാട്ടാനയെ കണ്ടത്.
കാലിൽ പരിക്കേറ്റതിനാൽ നടക്കാൻ ബുദ്ധിമുട്ടുണ്ട്. ചതുപ്പ് നിറഞ്ഞ സ്ഥലങ്ങളിലും ജലാശയത്തിലും നിലയുറപ്പിച്ച ആനയുടെ ദൃശ്യങ്ങളും പുറത്തുവന്നു.
വെറ്ററിനറി ഫോറസ്റ്റ് ഓഫീസർ ഡോക്ടർ അജേഷ് മോഹൻദാസിന്റെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചു. മറ്റൊരു ആനയുമായി ഏറ്റുമുട്ടി പരിക്കേറ്റതാണെന്നാണ് നിഗമനം.
കാട്ടാനയുടെ സഞ്ചാരം വനത്തിനുള്ളിൽ നിരീക്ഷിക്കുന്നുണ്ടെന്ന് വനം വകുപ്പ് അറിയിച്ചു. മുൻകാലിൽ മുറിവ് ആഴത്തിലുള്ളതാണെന്നാണ് സൂചന.
കോടനാട് ചരിഞ്ഞ കാട്ടുകൊമ്പൻ്റെ തലച്ചോറിന് അണുബാധ ഏറ്റിരുന്നു; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്
കോഴിക്കോട് വീടിന് തീപിടിച്ച് വയോധികയ്ക്ക് ദാരുണാന്ത്യം
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]