
ചൈനയിലെ ഒരു വാഹനാപകടം അപ്രതീക്ഷിതമായി ഒരു വലിയ പ്രണയകഥയിലേക്കുള്ള വഴിത്തിരിവായി. ഈ കഥയാണ് ഇപ്പോൾ ഇവിടുത്തെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത്.
സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം ലീ എന്ന 36 -കാരനും പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത 23 -കാരിയായ ഒരു യുവതിയുമാണ് ഈ കഥയിലെ നായകനും നായികയും. ഒരു അടിയന്തര സാഹചര്യത്തിൽ അതിവേഗത്തിൽ പോകവേ ലീയുടെ കാർ യുവതി ഓടിച്ചിരുന്ന ഇലക്ട്രിക് സൈക്കിളിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ യുവതിയുടെ കോളർബോൺ തകരുകയും തികച്ചും വ്യത്യസ്തമായ ഒരു സംഭവത്തിലേക്ക് ആ അപകടം വഴിമാറുകയും ചെയ്തു.
അപകടത്തിൽപ്പെട്ട് റോഡിൽ കിടന്ന യുവതിയോട് ആ സമയം തന്നെ ലീ ക്ഷമാപണം നടത്തി. അപ്പോൾ, ‘സാരമില്ല വിഷമിക്കേണ്ട’ എന്നായിരുന്നു യുവതിയുടെ മറുപടി. ഉടൻതന്നെ ലീ യുവതിയെ ആശുപത്രിയിൽ എത്തിക്കുകയും കൃത്യമായ വൈദ്യസഹായം ഉറപ്പാക്കുകയും ചെയ്തു. അവളുടെ ചികിത്സാ ചെലവുകൾ മുഴുവൻ അയാൾ ഏറ്റെടുത്തു. അവളുടെ സുഖവിവരങ്ങൾ തിരക്കി അയാൾ പതിവായി ആശുപത്രിയിൽ അവളെ സന്ദർശിക്കാൻ എത്തുകയും ചെയ്തു. ലീയുടെ കുറ്റബോധം മനസ്സിലാക്കി യുവതിയുടെ മാതാപിതാക്കളും അയാളോട് ക്ഷമിക്കുകയും തങ്ങൾക്ക് നഷ്ടപരിഹാരം വേണ്ട എന്ന് അറിയിക്കുകയുമായിരുന്നു.
അപകടം നടന്ന് മൂന്നാഴ്ചയ്ക്ക് ശേഷം, ലീയോടുളള തൻ്റെ പ്രണയം യുവതി വെളിപ്പെടുത്തി. എന്നാൽ, ഇരുവരും തമ്മിലുള്ള ഒൻപതു വയസ്സിന്റെ പ്രായവ്യത്യാസം ചൂണ്ടിക്കാട്ടി ലീ അത് നിരസിച്ചു. എന്നാൽ, അവളോടൊപ്പം ഒരു സിനിമ കാണാൻ പോകാൻ ലീ സമ്മതിച്ചു. ആ യാത്ര ഒരു വഴിത്തിരിവാകുകയും അധികം വൈകാതെ ലീ യുവതിയോടുള്ള തന്റെ പ്രണയം വെളിപ്പെടുത്തുകയും ചെയ്തു. അങ്ങനെ ഇരുവരും തമ്മിൽ വിവാഹിതരായി.
ഏതായാലും ഇവരുടെ പ്രണയകഥ ചൈനയിലെ സാമൂഹിക മാധ്യമങ്ങൾ ഏറ്റെടുത്തതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. ‘ഒരു കെ പോപ് പ്രണയകഥ പോലെ തോന്നുന്നു’ എന്നാണ് ഇവരുടെ പ്രണയകഥയെ സോഷ്യൽ മീഡിയ ഉപയോക്താക്കൾ വിശേഷിപ്പിച്ചത്.
ഇന്ത്യക്കാരെ വരെ ഞെട്ടിച്ച ഹിന്ദി, വൈറലായി ഓസ്ട്രേലിയയില് നിന്നൊരു വീഡിയോ..!
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]