
ജോലി സംബന്ധമായ നിരവധി പോസ്റ്റുകൾ പങ്കുവയ്ക്കപ്പെടുന്ന സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമാണ് റെഡ്ഡിറ്റ്. അതിൽ ഒരു യൂസർ പങ്കുവച്ച പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. അതിൽ പറയുന്നത്, അയാൾ ജോലി ചെയ്തിരുന്ന കമ്പനി ആളുകളുടെ ജോലി ഭാരം കുറക്കുകയും അതിന് അനുസരിച്ച് ശമ്പളവും മാറ്റാൻ പോകുന്നു എന്നുമാണ്.
സാധാരണ കമ്പനികൾ ശമ്പളം വർഷത്തിൽ കൂട്ടുകയാണ് ചെയ്യുന്നത് അല്ലേ? എന്നാൽ, ഈ കമ്പനി ശമ്പളം മാറ്റാൻ തീരുമാനിച്ചു എന്ന് മാത്രമല്ല, അതിന് വിചിത്രമായ ചില കാരണങ്ങൾ കൂടി പറഞ്ഞു എന്നാണ് പോസ്റ്റിൽ പറയുന്നത്. അതോടെ ഈ കമ്പനിയിൽ നിന്നും മാറി മറ്റ് കമ്പനികളിൽ ജോലിക്ക് ശ്രമിക്കുന്നതാണ് നല്ലത് എന്നാണ് പലരും കമന്റുകളിൽ അഭിപ്രായപ്പെടുന്നത്.
‘കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം കൂടുതൽ സമയം! നിങ്ങളുടെ ജോലി ഞങ്ങൾ അഡ്ജസ്റ്റ് ചെയ്യുകയാണ്. ടാസ്ക് കുറവായതിനാൽ ശമ്പളവും അതിനനുസരിച്ച് മാറ്റി ക്രമീകരിക്കും. അത് നിങ്ങൾക്ക് പരിശോധിക്കാം’ എന്ന് കാണിക്കുന്ന മെയിലാണ് എച്ച് ആറിൽ നിന്നും ജീവനക്കാർക്ക് കിട്ടിയിരിക്കുന്നത്. ‘നിങ്ങളുടെ ഡാഷ്ബോർഡിൽ അപ്ഡേറ്റ് ചെയ്ത ഫോം ആക്സസ് ചെയ്യാനും അതിൽ സൈൻ ചെയ്യാനും നിങ്ങൾക്ക് കഴിയും. എന്തെങ്കിലും ജോലി തുടങ്ങുന്നതിന് മുമ്പ് ദയവായി ഞങ്ങളുടെ ഇമെയിലിനായി കാത്തിരിക്കുക. എന്തെങ്കിലും ചോദ്യങ്ങളുണ്ടെങ്കിൽ അറിയിക്കുക’ എന്നും മെയിലിൽ കുറിച്ചിട്ടുണ്ട്.
റെഡ്ഡിറ്റിൽ മെയിലിന്റെ സ്ക്രീൻഷോട്ടും പങ്കുവച്ചിട്ടുണ്ട്. ഇതോടെ വലിയ വിമർശനമാണ് കമ്പനിക്ക് നേരെ ഉയരുന്നത്. നിങ്ങളുടെ ശമ്പളം കുറക്കാനാണ് കമ്പനി പോകുന്നത്, ജോലിഭാരം കുറയാൻ ഒരു സാധ്യതയും കാണുന്നുമില്ല, മറ്റ് ജോലിക്ക് നോക്കിക്കോളൂ എന്നെല്ലാം ആളുകൾ പോസ്റ്റിന് കമന്റുകൾ നൽകിയിട്ടുണ്ട്. ഇത് ജോലിക്കാരെ കുറക്കാനുള്ള കമ്പനിയുടെ തന്ത്രമാണ് എന്നും പലരും അഭിപ്രായപ്പെട്ടു.
ഹോ, ഭാഗ്യം വരുന്ന ഓരോ വഴി നോക്കണേ; 23,000 -ത്തിന് ഗെയിം കളിച്ചു, 1.95 കോടിയുടെ കാർ സമ്മാനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]