തിരുവനന്തപുരം: തുടർഭരണം സംഘടനാ ദൗർബല്യം ഉണ്ടാക്കിയെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ അവതരിപ്പിച്ച സംഘടനാ റിപ്പോർട്ടില്‍ പരാമര്‍ശം. ഭരണത്തിന്റെ തണലിൽ സഖാക്കൾക്ക് മൂല്യച്യുതി സംഭവിച്ചെന്നാണ് വിമര്‍ശനം. പാർട്ടി സംഘടനാ നേതൃത്വം തിരുത്തലിന് തയ്യാറാകണമെന്നും സമ്മേളനത്തിൽ ആവശ്യമുയര്‍ന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ആഭ്യന്തര വകുപ്പിനെതിരെയും സമ്മേളനത്തിൽ വിമർശനമുണ്ടായി.
നഗരസഭാ ഭരണത്തിന് ജില്ലാ സമ്മേളനത്തിൽ തല്ലും തലോടലുമുണ്ടായി. ഭരണ നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തുന്നില്ലെന്നാണ് ഉയര്‍ന്ന വിമർശനം. അതേസമയം, മേയറെ വളഞ്ഞിട്ട് ആക്രമിക്കുന്നെന്നും ബിജെപിയും മാധ്യമങ്ങളും മേയറെ വേട്ടയാടുന്നുവെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ഡിവൈഎഫ്ഐക്ക് ഇപ്പോൾ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ മാത്രമാണ് ഉള്ളത്.
വർഗ്ഗീയതയ്ക്കും തൊഴിലില്ലായ്മക്കുമെതിരെ ഒന്നും ചെയ്യുന്നില്ലെന്നാണ് സമ്മേളനത്തിൽ ഉയര്‍ന്ന മറ്റൊരു വിമര്‍ശനം. എം ആർ അജിത് കുമാറിനെ ഡിജിപി പട്ടികയിൽ ഉൾപ്പെടുത്തരുതായിരുന്നുവെന്നും പ്രതിനിധികൾ പരാമര്‍ശിച്ചു. മധു മുല്ലശ്ശേരി ബിജെപിയോട് അടുത്തിട്ടും തിരിച്ചറിയാനായില്ലെന്നും അറിഞ്ഞവർ പാർട്ടി നേതൃത്വത്തെ അറിയിച്ചില്ലെന്നും വിമർശനമുണ്ടായി.
Also Read: എംവി ഗോവിന്ദന്റെ കാര്‍ അപകടത്തിൽ പെട്ടു; എതിരെ വന്ന വാഹനം നിയന്ത്രണം തെറ്റി കാറിൽ ഇടിച്ചു, ആർക്കും പരിക്കില്ല
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]