വഡോദര: വെടിക്കെട്ട് ബാറ്റിങ്ങുമായി ഉത്തർപ്രദേശ് താരം. അണ്ടർ 23 സ്റ്റേറ്റ് എ ട്രോഫി മത്സരത്തിൽ ത്രിപുരക്കെതിരെയാൻ് ഉത്തർപ്രദേശിന്റെ താരമായ സമീർ റിസ്വി ഡബിൾ സെഞ്ച്വറി നേട്ടത്തിൽ എത്തിയത്. 97 പന്തുകളിൽ ന്ന് 201 റൺസെടുത്ത താരം പുറത്താകാതെ നിന്നു. 20 സിക്സുകളും 13 ഫോറുകളും അടിച്ചുകൂട്ടിയാണ് സമീർ ഇരട്ട ശതകം പൂർത്തിയാക്കിയത്. സമീർ റിസ്വിക്കു പുറമേ ശൗര്യ സിങ് (51), ആദർശ് സിങ് (52) എന്നിവരും തിളങ്ങിയതോടെ ആദ്യം ബാറ്റു ചെയ്ത യുപി നാലു വിക്കറ്റ് നഷ്ടത്തില്‍ 405 റൺസെടുത്തു.
ഐപിഎൽ ലേലത്തിൽ 95 ലക്ഷം രൂപക്കാണ് ഡൽഹി ക്യാപിറ്റല്‍സ് സമീർ റിസ്വിയെ സ്വന്തമാക്കിയത്. 30 ലക്ഷമായിരുന്നു അടിസ്ഥാന വില. കഴിഞ്ഞ സീസണിൽ ഏറ്റവും പ്രതീക്ഷയുള്ള യുവ താരമായിരുന്നു റിസ്വി. അതുകൊണ്ട് തന്നെ വൻവിലയായ 8.4 കോടി രൂപ നൽകി ചെന്നൈ സൂപ്പർ കിങ്സ് ടീമിൽ എടുത്തു. എന്നാൽ, മാനേജ്മെന്റിന്റെ പ്രതീക്ഷകൾ അസ്ഥാനത്താക്കി താരം നിറം മങ്ങി.
എട്ട് ഇന്നിങ്സുകളിൽ നിന്ന് വെറും 51 റൺസ് മാത്രമാണ് റിസ്വി നേടിയത്. ഇതോടെയാണ് ചെന്നൈ താരത്തെ കൈവിട്ടത്. ത്രിപുരക്കെതിരെയുള്ള മിന്നുന്ന പ്രകടനത്തോടെ സമീർ റിസ്വി വീണ്ടും ശ്രദ്ധാകേന്ദ്രമാകുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]