
.news-body p a {width: auto;float: none;} ന്യൂഡൽഹി: ബിജെപി എംപി ഫാംഗ്നോന്‍ കോണ്യാക്കിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് രാഹുൽ ഗാന്ധിക്കെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷൻ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അദ്ധ്യക്ഷനോടും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു.
ഇതിന് പിന്നാലെയാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. നാഗാലാൻഡിൽ നിന്നുള്ള എംപിയാണ് ഫാംഗ്നോന്‍ കോണ്യാക്ക്.
പാർലമെന്റിൽ നടന്ന പ്രതിഷേധത്തിനിടെ രാഹുൽ തന്റെ അടുത്തുവന്ന് ആക്രോശിച്ചെന്നും ഇത് തനിക്ക് അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കിയെന്നും ഇവർ ആരോപിച്ചിരുന്നു. തന്റെ അന്തസും ആത്മാഭിമാനവും രാഹുൽ ഗാന്ധി കാരണം വ്രണപ്പെട്ടതായും ഇവർ പരാതിപ്പെടുകയുണ്ടായി.
എന്നാൽ, എംപിയുടെ ആരോപണം കോൺഗ്രസ് നിഷേധിച്ചു. പ്രതിപക്ഷ എംപിമാർ തന്നെ തടയുകയും ഭീഷണിപ്പെടുത്തിയെന്നും രാഹുൽ ഗാന്ധിയും ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം സഭാ വളപ്പിൽ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ബിജെപി എംപിയെ ആക്രമിച്ചുവെന്ന പരാതിയിൽ രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പ്രകടനമായെത്തിയ പ്രതിപക്ഷ അംഗങ്ങൾ സഭയിൽ പ്രവേശിക്കുന്നത് ബിജെപി എംപിമാർ തടഞ്ഞതാണ് ഉന്തിലും തള്ളിലും കലാശിച്ചത്. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ കാൽമുട്ടിന് പരിക്കേറ്റതായും പരാതിയുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]