
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തിരുവനന്തപുരം- യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷത്തിൽ ഒന്നാം പ്രതിയായി കേരള പോലീസ് കേസെടുത്തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഞാൻ പേടിച്ചുപോയെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞേക്കണമെന്ന് വി.ഡി സതീശൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു.
യൂത്ത് കോൺഗ്രസ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട് വി.ഡി സതീശനെ ഒന്നാം പ്രതിയാക്കി കണ്ടോൻമെന്റ് പോലീസ് കേസെടുത്തതിന് പിന്നാലെയാണ് സതീശൻ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്. ഷാഫി പറമ്പിൽ, രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെടെ മുപ്പത് പേർക്കെതിരെയാണ് കേസെടുത്തത്. ഇവർക്ക് പുറമെ, കണ്ടാലറിയാവുന്ന മുന്നൂറിലേരെ പേരും കേസിൽ പ്രതികളാണ്.
സതീശനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തെത്തിയിരുന്നു. യൂത്ത് കോൺഗ്രസിനെ അവരുടെ പ്രതാപകാലത്ത് പേടിച്ചിട്ടില്ല, പിന്നെയല്ലേ ഇപ്പോൾ എന്നായിരുന്നു മുഖ്യമന്ത്രിയുടെ പരിഹാസം. തനിക്ക് സതീശന്റെ അത്ര ധൈര്യമില്ലെന്ന് പരിഹസിച്ച മുഖ്യമന്ത്രി, തനിക്ക് ഭയമുണ്ടോ എന്ന് കെ.പി.സി.സി പ്രസിഡന്റ് സുധാകരനോട് ചോദിച്ചാൽ അറിയാമെന്നും വ്യക്തമാക്കി.