.news-body p a {width: auto;float: none;} കോഴിക്കോട്: ട്രയിനിടിച്ച് മരിച്ചത് മകളാണെന്ന് തെറ്റിദ്ധരിച്ച വയോധികൻ കുഴഞ്ഞുവീണുമരിച്ചു. വടകര പുതുപ്പണം ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു സംഭവം.
പാലോളിപ്പാലത്തെ ആക്കൂന്റവിട ഷർമിളയാണ് ട്രെയിനിടിച്ച് മരിച്ചത്.
മരണ വീട്ടിൽ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. സമീപത്തൊന്നും ആരുമുണ്ടായിരുന്നില്ല.
ലോക്കോ പൈലറ്റാണ് വിവരം വടകര റെയിൽവേ സ്റ്റേഷനിൽ അറിയിച്ചത്. തുടർന്ന് ആർ പി എഫും നാട്ടുകാരും കൂടി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
റിട്ട. അദ്ധ്യാപകനായ കറുകയിൽ കുറ്റിയിൽ രാജനും ഇവിടെയെത്തിയിരുന്നു.
ഇദ്ദേഹത്തിന്റെ മകളുടെ പേര് ഷർമ്യയെന്നാണ്. മകൾക്കാണോ അപകടം പറ്റിയതെന്ന പേടിയോടെയാണ് അദ്ദേഹമെത്തിയത്.
പിന്നാലെ കുഴഞ്ഞുവീണു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇരിങ്ങൽ സ്കൂൾ റിട്ട. അദ്ധ്യാപകനായ രാജൻ സിപിഎം കറുക ബ്രാഞ്ച് അംഗം കൂടിയാണ്.
ഭാര്യ: ജയ. മക്കൾ: ഷർമ്യ, റിഞ്ചു.
ശർമിളയുടെ ഭർത്താവ്: അംഗജൻ, മക്കൾ: കാവ്യ, കൃഷ്ണ. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]