
ചെന്നൈ: മധുരവയൽ-താംബരം എലിവേറ്റഡ് ബൈപാസിൽ അമിതവേഗതയിലെത്തിയ ബിഎംഡബ്ല്യു കാർ റാപ്പിഡോ ബൈക്കിൽ ഇടിച്ച് റൈഡറായ മാധ്യമപ്രവർത്തകൻ മരിച്ചു. വീഡിയോ ജേണലിസ്റ്റ് ഒ പ്രതീപ് കുമാറാണ് മരിച്ചത്. ഇടിയുടെ ആഘാതത്തിൽ പ്രതീപ് കുമാർ 100 മീറ്റർ അപ്പുറത്തേക്ക് തെറിച്ചു. റോഡിൻ്റെ താഴത്തെ ഭാഗത്ത് നിന്നാണ് ഇയാളുടെ മൃതദേഹം പൊലീസ് കണ്ടെത്തിയത്. ചെന്നൈയിലെ പോണ്ടി ബസാർ ഏരിയയ്ക്ക് സമീപമാണ് ഇയാൾ താമസിക്കുന്നത്. തെലുങ്ക് വാർത്താ ചാനലിൽ ജോലി ചെയ്യുകയായിരുന്നു. ഇയാളുടെ ഐഡി കാർഡുകളും സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തു.
സാമ്പത്തിക ബാധ്യതകൾ തീർക്കാനായി ഒഴിവുസമയങ്ങളിൽ ബൈക്ക് ടാക്സി റൈഡറായി ജോലി ചെയ്യുകയാണെന്ന് സഹപ്രവർത്തകൻ പറഞ്ഞു. അപകടത്തെത്തുടർന്ന് ബിഎംഡബ്ല്യു ഡ്രൈവർ വാഹനം ഉപേക്ഷിച്ച് അപകട സ്ഥലത്ത് ഉപേക്ഷിച്ച് മുങ്ങി. അപകടത്തിൽപ്പെട്ട ബൈക്കും കാറും ഉപേക്ഷിച്ച നിലയിൽ കണ്ട യാത്രക്കാരാണ് അധികൃതരെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ തിരച്ചിലിലാണ് കുമാറിൻ്റെ മൃതദേഹം കണ്ടെത്തിയത്. ബിഎംഡബ്ല്യു ഡ്രൈവറെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.
Asianet News Live
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]