കോഴിക്കോട്: യാത്രക്കാരുടെ ലഭ്യത വർധിക്കുകയും പ്രവർത്തന ചെലവിനുള്ള വരുമാനം ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ താമരശ്ശേരിയിൽ നിന്നും തൃശൂരിലേയ്ക്ക് മുമ്പുണ്ടായിരുന്ന സർവ്വീസുകൾ പുനരാരംഭിക്കുമെന്ന് കെ എസ് ആർ ടി സി മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. റദ്ദാക്കിയ സർവ്വീസുകൾ പുനരാരംഭിക്കണമെന്ന പരാതിയിൽ കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ ബൈജൂനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് കെ എസ് ആർ ടി സി യുടെ വിശദീകരണം.
താമരശ്ശേരി – മുക്കം – മഞ്ചേരി – തൃശൂർ റൂട്ടിൽ സർവ്വീസ് നടത്തിയിരുന്ന നാല് സ്വകാര്യ ബസുകളുടെ പെർമിറ്റ് സർക്കാർ ഏറ്റെടുത്തതായി കെ എസ് ആർ ടി സി ചീഫ് ലോ ഓഫീസർ കമ്മീഷനെ അറിയിച്ചു. ഈ റൂട്ടിൽ കെ എസ് ആർ ടി സി സർവ്വീസ് ആരംഭിച്ചെങ്കിലും നഷ്ടം സംഭവിച്ചു. നഷ്ടമുള്ള റൂട്ടുകളിൽ സർവ്വീസ് നടത്താൻ കഴിയില്ലെന്നും സർക്കാർ സഹായം കൊണ്ട് മാത്രമാണ് സ്ഥാപനം പ്രവർത്തിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പരാതി തീർപ്പാക്കി. ഓമശ്ശേരി സ്വദേശി കെ ദിലീപ് സമർപ്പിച്ച പരാതിയിലാണ് നടപടി.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
Last Updated Nov 20, 2023, 9:59 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]