വിശ്വാസികളുടെ കാര്യത്തിൽ ലീഗ് വഞ്ചനകാണിക്കില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി. പലവിഷയങ്ങളിലും ലീഗിന് ലീഗിൻറേതായ അഭിപ്രായമുണ്ട്. സ്വതന്ത്രമായി പലവിഷയങ്ങളിലും അഭിപ്രായം പറയും. ഇന്ത്യ ഒട്ടാകെ വരുന്ന വിഷയങ്ങളിൽ ലീഗ് പറയുന്ന പോലെ കോൺഗ്രസിന് അഭിപ്രായം പറയാനാകില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. (muslim league kunhalikkutty udf)
വ്യത്യസ്തമായ പാർട്ടികളെങ്കിലും ഐക്യജനാധിപത്യ മുന്നണിക്ക് സമിതിയുണ്ട്. നാൽപത് വർഷത്തോളമായി ഉള്ള ബന്ധമാണ് യുഡിഎഫ് കക്ഷികളുമായി. ആദ്യകാല നേതാക്കൾ എങ്ങനെ പടുത്തുയർത്തിയോ അതുപോലെ തന്നെ ലീഗ് തുടരും. ആവശ്യങ്ങളും പ്രശ്നങ്ങളും സ്വതന്ത്രമായി പറയും.
നവകേരള സദസ്സിനെ പരിഹസിച്ച് സാദിഖലി ശിഹാബ് തങ്ങൾ രംഗത്തുവന്നിരുന്നു. പേരിൽ ജനസമ്പർക്കമെങ്കിലും ജനങ്ങൾ സമ്പർക്കത്തിലേർപ്പെടാൻ മുന്നോട്ടുവന്നിട്ടില്ല. യുഡിഎഫിനെ ശക്തിപ്പെടുത്തി ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം മുസ്ലിം ലീഗ് വയനാട് ജില്ലാ നേതൃയോഗത്തിൽ പറഞ്ഞു.
മൊബൈൽ മിനിസ്ട്രി കേരളത്തിൽ മാത്രമാണ്. ഓടിക്കൊണ്ടിരിക്കുയാണ് സർക്കാർ. ജനസമ്പർക്കം എന്തെന്ന് ലോകത്തിന് പഠിപ്പിച്ചത് യുഡിഎഫ്ആണ്. ലോകം തന്നെ ഇത് ചർച്ചചെയ്തത് ഉമ്മൻചാണ്ടി കാരണം. സർക്കാർ പ്രവർത്തനത്തിലെ വീഴ്ച ജനങ്ങൾ മനസിലാക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫിൻറെ നിലനില്പ് സൗഹൃദത്തിൻറെ അടിസ്ഥാനത്തിലാണ്. മതവിശ്വാസത്തിൽ ഊന്നി നിന്ന് സൗഹാർദം കാത്തുസൂക്ഷിക്കാൻ യുഡിഎഫിന് മാത്രമേ കഴിയൂ. അത് വേണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു. യുഡിഎഫിനെ ശക്തിപ്പെടുത്തലാണ് മുസ്ലിം ലീഗിൻറെ ഉത്തരവാദിത്തം. അതിൽ നിന്ന് ഒരിഞ്ചുപോലും വഴിമാറുവാൻ ലീഗ് തയാറല്ല. മുന്നണി മാറണമെങ്കിൽ അത് തുന്നുപറയും. മുന്നോട്ട് പ്രവർത്തിക്കാനുള്ള കാര്യങ്ങളാണ് ആലോചിക്കേണ്ടത്. മുന്നണി മാറുന്നതിനേക്കാൾ യുഡിഎഫിനെ നിലനിർത്താൻ ലീഗിന് ഉത്തരവാദിത്തം ഉണ്ട്. ഐക്യജനാധിപത്യ മുന്നണിയെ ശക്തിപ്പെടുത്തി ലീഗ് മുന്നോട്ടുപോകും. വേറെയാരെങ്കിലും അതിന് അടുപ്പത്ത് വെള്ളം വച്ചിട്ടുണ്ടെങ്കിൽ ആ തീ കത്താൻ പോകുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
Story Highlights: muslim league kunhalikkutty udf
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]