
തിരുവനന്തപുരം- പാച്ചല്ലൂരില്‍ എട്ടാം ക്ലാസ് വിദ്യാര്‍ഥി ജീവനടുക്കിയതിനു പിന്നാലെ അമ്മാവനെ മരിച്ച നിലയില്‍ കണ്ടെത്തി. പാചല്ലൂര്‍ ഐരയില്‍ വിനോദ് ഭവനില്‍ പരേതയായ സുജാതയുടെ മകന് രതീഷിനെയാണ് (36) വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
അനന്തരവനായ സഞ്ജയ് സന്തോഷ് മരിച്ചതിലെ മനോവിഷമം മൂലം രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം.
സഞ്ജയ് സന്തോഷ് ഞായറാഴ്ചയാണ് ജീവനൊടുക്കിയത്. വാഴമുട്ടം ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയും തിരുവനന്തപുരം പാച്ചല്ലൂരില്‍ താമസിക്കുന്ന സരിതയുടെ മകനുമായ സഞ്ജയ് സന്തോഷിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
സഞ്ജയ് മരിച്ചതിനു പിന്നാലെ അമ്മയുടെ സഹോദരനായ രതീഷും ആത്മഹത്യാ ശ്രമം നടത്തിയിരുന്നതായി പറയുന്നു.
രാത്രി കൈ ഞരമ്പ് മുറിക്കാന്‍ ശ്രമിച്ച രതീഷിനെ സ?ുഹൃത്തുക്കള്‍ ആശുപത്രിയിലെത്തിച്ച് തിരികെ കൊണ്ടുവരികയായിരുന്നു. ഇതിനുശേഷം കൂട്ടുകാര്‍ പുലര്‍ച്ചെ വരെ രതീഷിനൊപ്പമിരുന്നു.
അതിനുശേഷം കൂട്ടുകാര്‍ മയങ്ങിയപ്പോഴാണ് രതീഷ് ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
ഈ വാർത്ത കൂടി വായിക്കൂ
ഗാസയില്‍ ഇസ്രായില്‍ സൈനികരുടെ മരണം 65 ആയി, അതിര്‍ത്തികളില്‍ റോക്കറ്റ് സൈറണ്‍
സത്യം തന്നെ, ഇന്ത്യ ജയിക്കും, ബി.ജെ.പിയുടെ ആശംസ ഷെയർ ചെയ്ത് കോൺഗ്രസ്
(function(d, s, id) {
var js, fjs = d.getElementsByTagName(s)[0];
if (d.getElementById(id)) return;
js = d.createElement(s); js.id = id;
js.src = 'https://connect.facebook.net/en_US/sdk.js#xfbml=1&version=v2.12&appId=429047287555319&autoLogAppEvents=1';
fjs.parentNode.insertBefore(js, fjs);
}(document, 'script', 'facebook-jssdk'));
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]